ചികിത്സക്ക് പോയവരുടെ ബൈക്കുകൾ മോഷണം പോയി

ആറ്റിങ്ങല്‍: കോവിഡ് സ്ഥിരീകരിച്ച് ചികിത്സക്ക് പോയവര്‍ മടങ്ങിയെത്തിയപ്പോള്‍ ബൈക്കുകളില്ല. ആറ്റിങ്ങല്‍ നഗരത്തില്‍ കെ.എസ്.ആര്‍.ടി.സി. ബസ് സ്​റ്റാൻഡിന് സമീപം ആദിത്യ ഗ്രൂപ്​ സ്ഥാപനങ്ങള്‍ക്ക് മുന്നില്‍നിന്നാണ് മോഷണം പോയത്. ഒരാഴ്ച മുമ്പ് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇവിടത്തെ സ്​റ്റാഫുകള്‍ കടയില്‍ നിന്ന്​ നേരെ കോവിഡ് കെയര്‍ സൻെററിലേക്ക് പോയിരുന്നു. അതില്‍ ആറുപേര്‍ക്ക് ഫലം നെഗറ്റിവാകുകയും ആശുപത്രിയില്‍ നിന്ന്​ മടങ്ങിയെത്തുകയും ചെയ്തു. തിരികെ എത്തിയവര്‍ ബൈക്ക് എടുക്കാന്‍ ചെന്നപ്പോഴാണ് തങ്ങളുടെ ബൈക്കുകള്‍ മോഷണം പോയ വിവരം അറിയുന്നത്. ആറ്റിങ്ങല്‍ പൊലീസില്‍ പരാതി നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.