Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightചികിത്സക്ക് പോയവരുടെ...

ചികിത്സക്ക് പോയവരുടെ ബൈക്കുകൾ മോഷണം പോയി

text_fields
bookmark_border
ആറ്റിങ്ങല്‍: കോവിഡ് സ്ഥിരീകരിച്ച് ചികിത്സക്ക് പോയവര്‍ മടങ്ങിയെത്തിയപ്പോള്‍ ബൈക്കുകളില്ല. ആറ്റിങ്ങല്‍ നഗരത്തില്‍ കെ.എസ്.ആര്‍.ടി.സി. ബസ് സ്​റ്റാൻഡിന് സമീപം ആദിത്യ ഗ്രൂപ്​ സ്ഥാപനങ്ങള്‍ക്ക് മുന്നില്‍നിന്നാണ് മോഷണം പോയത്. ഒരാഴ്ച മുമ്പ് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇവിടത്തെ സ്​റ്റാഫുകള്‍ കടയില്‍ നിന്ന്​ നേരെ കോവിഡ് കെയര്‍ സൻെററിലേക്ക് പോയിരുന്നു. അതില്‍ ആറുപേര്‍ക്ക് ഫലം നെഗറ്റിവാകുകയും ആശുപത്രിയില്‍ നിന്ന്​ മടങ്ങിയെത്തുകയും ചെയ്തു. തിരികെ എത്തിയവര്‍ ബൈക്ക് എടുക്കാന്‍ ചെന്നപ്പോഴാണ് തങ്ങളുടെ ബൈക്കുകള്‍ മോഷണം പോയ വിവരം അറിയുന്നത്. ആറ്റിങ്ങല്‍ പൊലീസില്‍ പരാതി നല്‍കി.
Show Full Article
TAGS:
Next Story