ഭൂമിയുടെ ആധാരം കൈമാറി

ആറ്റിങ്ങൽ: ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായി ഭൂമിയില്ലാത്ത അർഹരായ 122 പേരിൽ 27 പേർക്ക് നഗരസഭ വാങ്ങി നൽകിയ ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു. അഡ്വ. ബി. സത്യൻ എം.എൽ.എ അധ്യക്ഷത വഹിച്ച ചടങ്ങിൽ നഗരസഭ ചെയർമാൻ എം. പ്രദീപ്, കൗൺസിലർ ജി. തുളസീധരൻ പിള്ള എന്നിവർ സംസാരിച്ചു. നഗരസഭ ചെറുവള്ളിമുക്ക് 22ാം വാർഡ് മേലേകുന്നിൽ നടന്ന ചടങ്ങിൽ മന്ത്രി ഗുണഭോക്താക്കൾക് ആധാരം കൈമാറി. ബാക്കിയുള്ള 21 പേർക്ക് നഗരസഭാ ചെയർമാൻ എം. പ്രദീപി​ൻെറയും സെക്രട്ടറി എസ്. വിശ്വനാഥ​ൻെറയും വാർഡ് കൗൺസിലർമാരുടെയും നേതൃത്വത്തിൽ നേരിട്ട് വീടുകളിലെത്തി ആധാരം കൈമാറി. ഇതുവരെ നഗരസഭ ആകെ 701 വീടുകളാണ് നിർമിച്ചുനൽകിയത്. ഇതിൽ 260 വീടുകളും പട്ടികജാതി വിഭാഗത്തിൽപെട്ടവർക്കാണ്. കൂടാതെ, പതിറ്റാണ്ടുകളായി നിരവധി ഭവന പദ്ധതികളിലൂടെ ധനസഹായം ലഭിക്കുകയും എന്നാൽ, നിർമാണം പൂർത്തീകരിക്കാൻ കഴിയാതെ മുടങ്ങിയ വീടുകളും നഗരസഭ പുനർ നിർമിച്ചുനൽകി. ഇതോടെ എല്ലാ പട്ടികജാതി കുടുംബങ്ങൾക്കും ഭൂമി നൽകിയ രാജ്യത്തെ ഏക തദ്ദേശഭരണ സ്ഥാപനം എന്നത് ആറ്റിങ്ങൽ നഗരസഭയാണ്. നഗരസഭ വൈസ് ചെയർപേഴ്സൺ ആർ.എസ്. രേഖ, സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻ ആർ. രാജു, എ. റുവൈത്ത്, എസ്. ജമീല, സി.ജെ. രാജേഷ് കുമാർ, ആർ. രമു, സി. ജയചന്ദ്രൻ, സോൺസുന്ദർ തുടങ്ങിയവർ പങ്കെടുത്തു. ഫോട്ടോ: TW ATL Bhoomi kai maattam kadakam pally surendran.jpg ഭൂ രഹിതർക്കുള്ള ഭൂമിയുടെ രേഖകൾ മന്ത്രി കടകംപള്ളി സുരേന്ദ്രൻ കൈമാറുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.