രാജേഷി​െൻറ നിര്യാണത്തിൽ കെ.യു.ഡബ്ല്യു.ജെ അനുശോചിച്ചു

രാജേഷി​ൻെറ നിര്യാണത്തിൽ കെ.യു.ഡബ്ല്യു.ജെ അനുശോചിച്ചു തിരുവനന്തപുരം: കേരള പത്രപ്രവർത്തക യൂനിയൻ സംസ്​ഥാന കമ്മിറ്റിയംഗവും മാധ്യമം ന്യൂസ്​ എഡിറ്ററുമായ എൻ. രാജേഷി​ൻെറ നിര്യാണത്തിൽ കെ.യു.ഡബ്ല്യു.ജെ അനു​േശാചിച്ചു. കോഴിക്കോട്​ ജില്ല സെക്രട്ടറി, സംസ്​ഥാന കമ്മിറ്റിയംഗം എന്നീ നിലകളിൽ ദീർഘകാലം യൂനിയ​ൻെറ നേതൃനിരയിൽ പ്രവർത്തിച്ച രാജേഷി​ൻെറ വിയോഗം പത്രപ്രവർത്തക സമൂഹത്തിന്​ തീരാനഷ്​ട​മാണെന്ന്​ യൂനിയൻ സംസ്​ഥാന പ്രസിഡൻറ്​ കെ.പി. റജിയും ജനറൽ സെക്രട്ടറി ഇ.എസ്​. സുഭാഷും അനുശോചന സന്ദേശത്തിൽ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.