തദ്ദേശ ​െതരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ തുടങ്ങും

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന​ുള്ള പ്രവർത്തനങ്ങൾ തുടങ്ങാൻ പി.ഡി.പി ജില്ല കൗൺസിൽ ഓൺലൈൻ യോഗം തീരുമാനിച്ചു. മണ്ഡലം, പഞ്ചായത്ത്​, വാർഡുതല കൺവെൻഷനുകൾ സമയബന്ധിതമായി പൂർത്തീകരിക്കും. പാർട്ടി ചെയർമാൻ അബ്​ദുന്നാസിർ മഅദനിക്ക് അടിയന്തരചികിത്സ ലഭ്യമാക്കുന്നതിന് സർക്കാറുകൾ തയാറാകുംവരെ ബഹുജന പിന്തുണയോടെ പ്രതിഷേധജ്വാല വാർഡ് തലങ്ങളിൽ നടത്തുന്നതിനും തുടർസമരങ്ങൾക്കും യോഗം തീരുമാനിച്ചു. ജില്ല പ്രസിഡൻറ്​ അഡ്വ. കാഞ്ഞിരമറ്റം സിറാജ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് ചെയർമാൻ വർക്കല രാജ്‌ ഉദ്‌ഘാടനം ചെയ്തു. സംസ്ഥാന സംഘടനാകാര്യ ജനറൽ സെക്രട്ടറി വി.എം. അലിയാർ കോതമംഗലം മുഖ്യപ്രഭാഷണം നടത്തി. ജില്ല സെക്രട്ടറി മണക്കാട് സഫർ, വൈസ് പ്രസിഡൻറ്​ അഷ്റഫ് നഗരൂർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.