മധ്യവയസ്‌കന്‍ തീകൊളുത്തി മരിച്ചു

വെള്ളറട: മധ്യവയസ്‌കന്‍ വീട്ടിലെ മുറിക്കുള്ളില്‍ തീകൊളുത്തി മരിച്ചു. ചിത്രകാരനായ നൊച്ചുവാടി മോഹന്‍ലാല്‍ എന്ന ആര്‍ട്ടിസ്​റ്റ്​ ലാല്‍ജിയാണ് (57) മരിച്ചത്. ഏറെക്കാലമായി നാട്ടിലില്ലാതിരുന്ന ഇയാൾ ശനിയാഴ്ച വൈകീട്ടോടെയാണ് മടങ്ങിയെത്തിയത്. തുടര്‍ന്ന് മുറിക്കുള്ളില്‍ കയറി തീ കൊളുത്തുകയായിരുന്നു. സമീപത്തെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലുമെത്തിച്ചെങ്കിലും മരിച്ചു. ഭാര്യ: രമണി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.