പൊൻപാറ സാമൂഹിക പഠന കേന്ദ്രം ഉദ്ഘാടനം ചെയ്തു

നെടുമങ്ങാട്: തൊളിക്കോട് പഞ്ചായത്തിലെ പൊൻപാറയിൽ നിർമിച്ച സാമൂഹിക പഠന കേന്ദ്രത്തി​ൻെറ ഉദ്ഘാടനം കെ.എസ്. ശബരീനാഥൻ എം.എൽ.എ നിർവ്വഹിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡൻറ്​ എസ്.എസ്. അജിതകുമാരി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ്​ ഷംന നവാസ്, ജില്ല പഞ്ചായത്ത് അംഗം ആനാട് ജയൻ, ബ്ലോക്ക്‌ പഞ്ചായത്ത് സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻ ജി. സ്​റ്റീഫൻ, ചെയർപേഴ്സൺ വിജയകുമാരി, ബ്ലോക്ക്‌ പഞ്ചായത്ത് അംഗങ്ങളായ തോട്ടുമുക്ക് അൻസർ, മിനി, പഞ്ചായത്ത് അംഗങ്ങളായ എൻ.എസ്. ഹാഷിം, ജയകുമാർ, ഐ.ടി.ഡി.പി പ്രോജക്റ്റ് ഓഫിസർ റഹീം, മുൻ പഞ്ചായത്ത് പ്രസിഡൻറ്​ മലയടി പുഷ്‌പാംഗതൻ, പൊൻപാറ സതീഷ്, പൊൻപാറ രഘു, ജെ. സാംബശിവൻ തുടങ്ങിയവർ സംബന്ധിച്ചു. പൊതുപ്രവർത്തകനായ ജെ. സാംബശിവൻ സൗജന്യമായി നൽകിയ വസ്തുവിൽ ബ്ലോക്ക്‌ പഞ്ചായത്ത് വികസന ഫണ്ടിൽനിന്ന്​ 20 ലക്ഷം രൂപ വിനിയോഗിച്ചാണ് സാമൂഹികപഠന കേന്ദ്രം പൂർത്തിയാക്കിയത്. Padana kendram Photo : പൊൻപാറയിൽ പുതുതായി നിർമിച്ച സാമൂഹിക പഠന കേന്ദ്രത്തി​ൻെറ ഉദ്ഘാടനം കെ.എസ്. ശബരീനാഥൻ എം.എൽ.എ നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.