പഴയചന്ത-അംബേദ്കർ കോളനി റോഡ്​ തകർന്നു

കിളിമാനൂർ: നഗരൂർ-കിളിമാനൂർ പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഗ്രാമീണ റോഡിൽ കാൽനടയാത്ര പോലും ദുസ്സഹമായതായി നാട്ടകാർ. കിളിമാനൂർ പഞ്ചായത്തിലെ പതിനാലാം വാർഡിൽപെട്ട പഴയചന്ത സൂരജ് നഗറിൽ നിന്നാരംഭിച്ച് നഗരൂർ പഞ്ചായത്തിലെ ഒന്നാം വാർഡിലെ മുളവന അംബേദ്കർ കോളനിയിൽ അവസാനിക്കുന്ന റോഡിനാണ് ഈ ദുരവസ്ഥ. റോഡി​ൻെറ തുടക്കവും ഒടുക്കവും കുറേഭാഗത്ത് കോൺക്രീറ്റും ടാറും ചെയ്തിട്ടുണ്ട്‌. മധ്യഭാഗം അരക്കിലോമീറ്ററോളം കാൽനടക്ക് പോലും കഴിയാത്ത വിധമാണ്. മഴപെയ്​തതോടെ റോഡ് ചെളിക്കെട്ടായി. മുളവന കോളനിയിലെ ഇരുപത്തിയഞ്ചിൽപരം കുടുംബങ്ങളും പ്രദേശവാസികളും ഈ റോഡിനെയാണ് അശ്രയിക്കുന്നത്. ഓട്ടം വിളിച്ചാൽ വാഹനങ്ങൾ ഈ ഭാഗത്തേക്ക് വരാറില്ലെന്ന് നാട്ടുകാർ പറയുന്നു. അടിയന്തരമായി പഞ്ചായത്തുകൾ ഇടപെട്ട് റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് കോളനിവാസികൾ ആവശ്യപ്പെട്ടു. ചിത്രം: kmr pho-12-1 a കാൽനടക്കുപോലും കഴിയാത്തവിധം തകർന്ന മുളവന അംബേദ്കർ കോളനി റോഡ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.