സ്വകാര്യവ്യക്തി ഓട അടച്ച് മതില്‍കെട്ടി; റോഡ് കുളമായി

വെള്ളറട: കുളത്തിലേക്ക് മഴവെള്ളമെത്തിയിരുന്ന ഓട സ്വകാര്യവ്യക്തി അടച്ച് മതില്‍കെട്ടിയതോടെ റോഡില്‍ രൂപപ്പെട്ട വെള്ളക്കെട്ട് യാത്രികര്‍ക്ക് ദുരിതമാകുന്നു. കുന്നത്തുകാല്‍-വെള്ളറട റോഡില്‍ കാരക്കോണം ജങ്​ഷന് സമീപമാണ് വെള്ളംകെട്ടി റോഡ് കുളമായത്. രണ്ടര ഏക്കര്‍ വിസ്തൃതിയുണ്ടായിരുന്ന പഞ്ചായത്തി​ൻെറ ഉടമസ്ഥതയിലുണ്ടായിരുന്ന പൊതുകുളത്തി​ൻെറ ചുറ്റുമുണ്ടായിരുന്ന പല ഓടകളും അടഞ്ഞ നിലയിലാണ്​. ഒരുകാലത്ത് താലൂക്കിലെതന്നെ പ്രധാന നീന്തല്‍ കുളമായിരുന്ന ഇരട്ടകുളം ഇതോടെ കാടുമൂടിയ നിലയിലായി. കുളം ശുചീകരിച്ച് ജലമെത്തിച്ച് നീന്തല്‍കുളമായി പുനരുദ്ധരിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് ഏറെ പഴക്കമുണ്ടെങ്കിലും പഞ്ചായത്ത് അധികൃതര്‍ കണ്ടില്ലെന്ന്​ നടിക്കുകയാണെന്ന്​ നാട്ടുകാർ പറയുന്നു. പാതയോരത്ത്​ ഉപേക്ഷിച്ച നിലയിൽ കിടക്കുന്ന വാന്‍ നീക്കംചെയ്യാനും അധികൃതര്‍ നടപടി കൈക്കൊള്ളുന്നില്ല. വാഹനത്തി​ൻെറ മറവില്‍ പരിസരവാസികള്‍ മാലിന്യം നിക്ഷേപിക്കുന്നത് കാരണം തെരുവുനായ്ക്കളുടെ ശല്യം ദിനംപ്രതി വര്‍ധിക്കുകയാണ്. Kaarakkonaththe Vellakkettu ചിത്രം: ഓട അടഞ്ഞതിനെ തുടര്‍ന്ന് റോഡിൽ വെള്ളംകെട്ടിയപ്പോള്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.