സ്വര്‍ണക്കടത്ത്: കേന്ദ്ര-സംസ്ഥാന മന്ത്രിമാരുടെ ഇടപെടല്‍ അന്വേഷിക്കണം ^എസ്.ഡി.പി.ഐ

സ്വര്‍ണക്കടത്ത്: കേന്ദ്ര-സംസ്ഥാന മന്ത്രിമാരുടെ ഇടപെടല്‍ അന്വേഷിക്കണം -എസ്.ഡി.പി.ഐ തിരുവനന്തപുരം: സ്വർണക്കടത്ത് കേസില്‍ കേന്ദ്ര-സംസ്ഥാന മന്ത്രിമാർ കൂട്ടുകച്ചവടം നടത്തിയെന്ന്​ വ്യക്തമായെന്ന് എസ്.ഡി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയി അറയ്ക്കല്‍. കേന്ദ്രമന്ത്രി വി. മുരളീധരന്‍, മന്ത്രി കെ.ടി. ജലീല്‍, ജനം ടി.വി മുന്‍ കോഒാഡിനേറ്റിങ് എഡിറ്റര്‍ അനില്‍ നമ്പ്യാര്‍ എന്നിവര്‍ ഔദ്യോഗിക പദവിയും ബന്ധങ്ങളും ദുരുപയോഗം ചെയ്താണ് സ്വര്‍ണക്കടത്തില്‍ ഇടപെട്ടതെന്ന്​ ആക്ഷേപമുണ്ട്​. എന്‍ഫോഴ്‌സ്‌മൻെറ്​ ഡയറക്ടറേറ്റ് ചോദ്യംചെയ്യാന്‍ വിളിച്ചുവരുത്തിയ സ്ഥിതിക്ക് മന്ത്രിസ്ഥാനം രാജിവെക്കാന്‍ ജലീലിന് ധാര്‍മിക ബാധ്യതയുണ്ട്. ഇ.ഡി ചോദ്യംചെയ്ത ശേഷവും കള്ളം പറഞ്ഞ് പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കാനായിരുന്നു ജലീലി​ൻെറ ശ്രമം. സ്വർണക്കടത്ത് നയതന്ത്ര ബാഗേജ് അല്ലെന്ന് നിലപാട് ആവര്‍ത്തിച്ച വി. മുരളീധരന്‍ എന്താണ് ഒളിക്കാന്‍ ശ്രമിച്ചതെന്ന് വ്യക്തമാകേണ്ടതുണ്ട്. വ്യാജ രേഖയുണ്ടാക്കാന്‍ അനില്‍ നമ്പ്യാര്‍ ശ്രമിച്ചിരുന്നതായും വെളിപ്പെട്ടു. വി. മുരളീധരനെയും അനില്‍ നമ്പ്യാരെയും രക്ഷപ്പെടുത്താനാണ് സംഘ്​പരിവാർ സംഘടനകള്‍ ശ്രമിക്കുന്നതെന്നും റോയി അറയ്ക്കല്‍ ആരോപിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.