ആശാ വർക്കർ ആത്മഹത്യ ചെയ്ത സംഭവത്തിൽ സമഗ്രാന്വേഷണം വേണം -വെൽഫെയർ പാർട്ടി

തിരുവനന്തപുരം: ചെങ്കൽ ഗ്രാമപഞ്ചായത്തിലെ ആശാവർക്കറും സി.പി.എം പ്രവർത്തകയുമായ ആശ പാർട്ടി ഓഫിസിൽ ആത്മഹത്യ ചെയ്​ത സംഭവത്തിൽ സമഗ്രാന്വേഷണം വേണമെന്ന്​ വെൽഫെയർ പാർട്ടി ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. സി.പി.എം സജീവപ്രവർത്തകയായിരുന്ന ആശയുടെ ആത്മഹത്യക്ക് കാരണക്കാരായവരെ ഉടൻ അറസ്​റ്റ്​ ചെയ്യണമെന്നും കുടുംബത്തിന് നീതി ലഭിക്കണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ആശയുടെ കുടുംബത്തെ ജില്ല പ്രസിഡൻറ്​ എൻ.എം. അൻസാരി, ജനറൽ സെക്രട്ടറി അഡ്വ. അനിൽകുമാർ, സെക്രട്ടറിമാരായ ഷറഫുദ്ദീൻ, ടി.എൽ. മുംതാസ് ബീഗം എന്നിവർ സന്ദർശിച്ചു. ചിത്രം: welfare party

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.