എൻ.സി.സി നേവൽ ട്രെയിനിങ്​ സെൻറർ നിർമാണോദ്ഘാടനം നാളെ

എൻ.സി.സി നേവൽ ട്രെയിനിങ്​ സൻെറർ നിർമാണോദ്ഘാടനം നാളെ തിരുവനന്തപുരം: ജില്ലയിലെ എൻ.സി.സി നേവൽ കേഡറ്റുകൾക്കായുള്ള ട്രെയിനിങ്​ സൻെററി​ൻെറ നിർമാണോദ്ഘാടനം തിങ്കളാഴ്​ച ആക്കുളത്ത് നടക്കും. സൻെറർ പ്രവർത്തസജ്ജമാകുന്നതോടെ ഓരോവർഷവും ജില്ലയിലെ ആയിരത്തോളം നേവൽ കേഡറ്റുകൾക്ക് ഇന്ത്യൻ നേവിയുടെ പ്രാഥമിക പരിശീലനം, നീന്തൽ, സെയിലിങ്​ എക്സ്പെഡീഷൻ, ബോട്ട് പുള്ളിങ്​, റാഫ്റ്റിങ്​, യാച്ചിങ്​, കായക്കിങ്​, കാനോയിങ്​ തുടങ്ങിയ ജലസാഹസിക പരിശീലനവും ഡ്രിൽ, ഫയറിങ്​ പരിശീലനവും നൽകും. മറ്റ് സംസ്ഥാനങ്ങളിലെ കേഡറ്റുകൾക്ക് 10 ദിവസം വീതമുള്ള ക്യാമ്പുകളും സൻെററിൽ നടത്താം. ദേശീയനിലവാരത്തിലുള്ള അടിസ്ഥാന സൗകര്യമാണ് സൻെററിൽ പൊതുമരാമത്ത് വകുപ്പും എൻ.സി.സിയും രൂപകൽപന ചെയ്തിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.