ആർ.വൈ.എഫ്​ സെക്ര​േട്ടറിയറ്റ്​ ധർണ

തിരുവനന്തപുരം: സ്വർണക്കടത്ത്​ കേസുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി. ജലീലിനെതിരെ പുറത്തുവരുന്ന ആരോപണങ്ങൾ യു.എ.പി.എ പരിധിയിൽപെടുന്നതാണെന്ന് ആർ.എസ്.പി ദേശീയസമിതി അംഗം കെ.എസ്. സനൽകുമാർ. മന്ത്രി കെ.ടി. ജലീൽ രാജിവെക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റ് പടിക്കൽ ആർ.വൈ.എഫ് തിരുവനന്തപുരം ജില്ല കമ്മിറ്റി നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആർ.എസ്.പി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ. ജയകുമാർ, ആർ.വൈ.എഫ് ജില്ല പ്രസിഡൻറ് അഡ്വ. കിരൺ ജെ. നാരായണൻ, തിരുവനന്തപുരം മണ്ഡലം സെക്രട്ടറി എം. പോൾ, കെ.എസ്. അജേഷ്, രാലു രാജ്, അഡ്വ. അഭിലാഷ് കൃഷ്ണൻ, സുശാന്ത്, നിഷാദ് ഹനീഫ എന്നിവർ സംസാരിച്ചു. ധർണക്കുശേഷം കെ.ടി. ജലീലി​ൻെറ കോലം കത്തിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.