പി.ഡി.പി പ്രതിഷേധ ജ്വാല

തിരുവനന്തപുരം: പി.ഡി.പി ചെയർമാൻ അബ്​ദുന്നാസിർ മഅ്​ദനിയുടെ ആശങ്കജനകമായ രോഗാവസ്ഥ കണക്കിലെടുത്ത് സർക്കാർ അടിയന്തരമായി ഇടപെടൽ നടത്തണമെന്നാവശ്യപ്പെട്ട്​ പി.ഡി.പി വട്ടിയൂർക്കാവ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധ ജ്വാല നടത്തി. വട്ടിയൂർക്കാവ് ജങ്ഷനിൽ നടന്ന പ്രതിഷേധ ജ്വാല ജില്ല ജോയൻറ്​ സെക്രട്ടറി സത്താർ പള്ളിത്തെരുവ് ഉദ്ഘാടനം നിർവഹിച്ചു. മണ്ഡലം പ്രസിഡൻറ്​ നിസാർ വട്ടിയൂർക്കാവ് അധ്യക്ഷത വഹിച്ചു. സിദ്ദിഖ്, നുജൂം, ഷിബു നെട്ടയം എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.