പിണറായി സര്‍ക്കാര്‍ പിന്‍വാതില്‍ നിയമനത്തിനാണ് പ്രാധാന്യം നല്‍കുന്നതെന്ന് വി.എസ്. ശിവകുമാര്‍ എം.എൽ.എ

വെള്ളറട: . പി.എസ്.സി നിയമനത്തി​ൻെറ അപാകതയില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത കാരക്കോണത്തെ അനു എന്ന ചെറുപ്പക്കാര​ൻെറ കുടുംബത്തിന് സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കണമെന്നും അനുവി​ൻെറ സഹോദരന് സര്‍ക്കാര്‍ ജോലി നല്‍കണമെന്നും ആവശ്യപ്പെട്ട്​ യൂത്ത് കോണ്‍ഗ്രസ് പാറശ്ശാല നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിവന്ന അനിശ്ചിതകാല നിരാഹാര സമരവേദി സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ജെ.എസ്. ബ്രമിന്‍ ചന്ദ്രന്‍, ശ്യാം വെള്ളറട, സതീഷ് കോട്ടുകോണം എന്നിവരാണ് നിരാഹാരം അനുഷ്​ടിക്കുന്നത്. കെ.പി.സി.സി സെക്രട്ടറി ആര്‍. വത്സലന്‍, ജയകുമാര്‍, കെ.ജി മംഗള്‍ദാസ്, അഭിലാഷ് ബാലകൃഷ്ണന്‍, കാനക്കോട് അജയന്‍ എന്നീ നേതാക്കള്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.