കണ്ടിജൻസ് ജീവനക്കാരുടെ നിയമനം നടത്തുന്നില്ലെന്ന് പരാതി

വർക്കല: നഗരസഭയിൽ . എംപ്ലോയ്മൻെറിൽ പേര് രജിസ്​റ്റർ ചെയ്യുകയും പിന്നീട് നഗരസഭയുടെ ഇൻറർവ്യൂവിൽ പങ്കെടുക്കുകയും ചെയ്ത ഉദ്യോഗാർഥികളാണ് പരാതിയുമായി രംഗത്തുള്ളത്. നഗരസഭയിൽനിന്ന്​ കണ്ടിജൻസി വിഭാഗത്തിൽ പത്ത് ഒഴിവുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്നാണ് 2019 ജൂണിൽ നഗരസഭ ഉദ്യോഗാർഥികളുടെ ഇൻറർവ്യൂ നടത്തിയത്. ഇതേതുടർന്ന് വർഷങ്ങളായി ജോലി ചെയ്തുവന്ന താൽക്കാലിക ജീവനക്കാർ ഇൻറർവ്യൂവിൽ തങ്ങളെയും ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് ഹൈകോടതിയിൽ കേസ് നൽകി. ഹൈകോടതി ഉത്തരവ് പ്രകാരം അവരെക്കൂടി ഇൻറർവ്യൂവിൽ പരിഗണിക്കുകയും അവരിൽനിന്ന്​ രണ്ട് പേരെ റാങ്ക് ലിസ്​റ്റിൽ ഉൾപ്പെടുത്തിയതായും നഗരസഭ സത്യവാങ്മൂലം നൽകിയെന്നും ഉദ്യോഗാർഥികൾ പറയുന്നു. കേസ് കോടതി തീർപ്പാക്കിയിട്ടും റാങ്ക് ലിസ്​റ്റിൽ നിന്ന്​ നഗരസഭ നിയമനം നടത്തുന്നില്ലെന്നും പരാതിയിൽ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.