സി.പി.എം വനിത നേതാവിെൻറ മരണം: നേതാക്കള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം -ബി.ജെ.പി

സി.പി.എം വനിത നേതാവിൻെറ മരണം: നേതാക്കള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം -ബി.ജെ.പി നെയ്യാറ്റിന്‍കര: സി.പി.എം വനിത നേതാവിൻെറ ആത്മഹത്യക്ക് ഉത്തരവാദികളായ സി.പി.എം നേതാക്കള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി. സുധീര്‍. ആശയുടെ വീട് സന്ദര്‍ശിച്ചശേഷം നെയ്യാറ്റിന്‍കരയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സുധീര്‍. കുറ്റക്കാരായ സി.പി.എം നേതാക്കളെ സംരക്ഷിക്കുന്ന നിലപാട് പൊലീസിൻെറ ഭാഗത്തുനിന്ന്​ ഉണ്ടാകരുത്. ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി പി. സുധീറിനൊപ്പം പട്ടികജാതി മോര്‍ച്ച സംസ്ഥാന സെക്രട്ടറി സ്വപ്‌നജിത്ത്, കര്‍ഷകമോര്‍ച്ച ജില്ല ജനറല്‍ സെക്രട്ടറി മഞ്ചത്തല സുരേഷ്, ബി.ജെ.പി നെയ്യാറ്റിന്‍കര നിയോജക മണ്ഡലം പ്രസിഡൻറ്​ രാജേഷ് എന്നിവരും വീട് സന്ദര്‍ശിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.