എന്‍.എച്ച്.എം ജില്ല ഓഫിസും ദിശയും ഇനി നവീകരിച്ച മന്ദിരത്തില്‍

തിരുവനന്തപുരം: ദേശീയ ആരോഗ്യ ദൗത്യത്തി​ൻെറ നവീകരിച്ച ജില്ല ഓഫിസി​ൻെറയും വിപുലീകരിച്ച ദിശ ടെലിമെഡിക്കല്‍ ഹെല്‍ത്ത് ഹെല്‍പ് ലൈനായ ദിശ 1056 കോള്‍ സൻെററി​ൻെറ പുതിയ മന്ദിരത്തി​ൻെറയും ഓണ്‍ലൈന്‍ ഉദ്ഘാടനം ആരോഗ്യമന്ത്രി കെ.കെ. ശൈലജ നിര്‍വഹിച്ചു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ജില്ലയിലെ ദേശീയ ആരോഗ്യദൗത്യവും ദിശ 1056 കോള്‍ സൻെററും മുഖ്യപങ്കുവഹിച്ചതായി മന്ത്രി പറഞ്ഞു. ആരോഗ്യവകുപ്പ് ദിശയുടെ സാധ്യത കണ്ട് ഇ-സഞ്ജീവനി ടെലി മെഡിസിന്‍, കാരുണ്യ ആരോഗ്യസുരക്ഷ പദ്ധതി, ഇ-ഹെല്‍ത്ത് എന്നിവയുടെ കോള്‍സൻെറര്‍ കൂടി ദിശയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇ-ഹെല്‍ത്തും കുഞ്ഞുങ്ങളുടെ ആദ്യ 1000 ദിനങ്ങളുടെ ഹെല്‍പ് ലൈന്‍ സേവനവും ദിശ മുഖേന ഉടന്‍ ആരംഭിക്കും. മേയര്‍ കെ. ശ്രീകുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡെ, കലക്ടര്‍ ഡോ. നവജ്യോത് ഖോസ, ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ.എസ്. ഷിനു, ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. പി.വി. അരുണ്‍ എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.