കാണാതായ വയോധിക​െൻറ മൃതദേഹം കല്ലടയാറ്റിൽ കണ്ടെത്തി

കാണാതായ വയോധിക​ൻെറ മൃതദേഹം കല്ലടയാറ്റിൽ കണ്ടെത്തി kol51 Divakaran 80 കൊട്ടാരക്കര: കാണാതായ വയോധിക​ൻെറ മൃതദേഹം കല്ലടയാറ്റിൽ കണ്ടെത്തി. പുത്തൂർ തെക്കുംചേരി പ്ലാന്തുണ്ടിൽ വീട്ടിൽ ദിവാകരനാണ് (80) മരിച്ചത്. ചീക്കൽ കടവിനു സമീപത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്. രണ്ടുദിവസം മുമ്പാണ് ദിവാകരനെ കാണാതായത്. ഞാങ്കടവ് പാലത്തിനു സമീപം ചെരിപ്പ് കണ്ടെത്തിയതിനെ തുടർന്ന് പൊലീസും ഫയർഫോഴ്സും തിരച്ചിൽ നടത്തിയിരുന്നു. ദിവാകര​ൻെറ ഭാര്യ മരിച്ചിട്ട് 21 ദിവസമേ ആയുള്ളൂ. മൃതദേഹം ശാസ്താംകോട്ട ഗവ. ആശുപത്രി മോർച്ചറിയിൽ. മക്കൾ: തുളസീധരൻ, സന്തോഷ്, മിനി. മരുമക്കൾ: സുഷമ, സിബിത, അനിൽ. കോവിഡ് പരിശോധനക്കും പോസ്​റ്റ്​മോർട്ടത്തിനും ശേഷം വീട്ടുവളപ്പിൽ സംസ്കരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.