കര്‍ഷകരെ സംരക്ഷിക്കുന്ന വികസനമാണ് സര്‍ക്കാര്‍ ലക്ഷ്യം ^മന്ത്രി കെ. രാജു

കര്‍ഷകരെ സംരക്ഷിക്കുന്ന വികസനമാണ് സര്‍ക്കാര്‍ ലക്ഷ്യം -മന്ത്രി കെ. രാജു തിരുവനന്തപുരം: കര്‍ഷകര്‍ക്കുവേണ്ട സഹായം നല്‍കി അവരെ സംരക്ഷിക്കുന്ന നയമാണ് സര്‍ക്കാറി​​േൻറതെന്ന് മന്ത്രി കെ. രാജു. പരശുവയ്ക്കലില്‍ പ്രവര്‍ത്തിക്കുന്ന ആടുവളര്‍ത്തല്‍ കേന്ദ്രം മികവി​ൻെറ കേന്ദ്രമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച 4.10 കോടി രൂപയുടെ നിർമാണപ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം വിഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. നാലുവര്‍ഷം നിരവധി പദ്ധതികളാണ് കര്‍ഷകരെ സഹായിക്കുന്നതിനായി സര്‍ക്കാര്‍ നടപ്പാക്കിയതെന്നും ഇവയില്‍ ഭൂരിഭാഗവും വിജയം കണ്ടതായും അദ്ദേഹം പറഞ്ഞു. ആടുവളര്‍ത്തല്‍ കേന്ദ്രത്തി​ൻെറ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുന്നതോടെ ആയിരം ആടുകളെ വളര്‍ത്താനും ആട്ടിന്‍കുട്ടികളെ സബ്‌സിഡി നിരക്കില്‍ കര്‍ഷകര്‍ക്ക് നല്‍കാനും സാധിക്കും. ഒപ്പം മലബാറി ആടുകളെ പരിപാലിക്കുന്ന കേരളത്തിലെ ഏറ്റവും വലിയ കേന്ദ്രമായും പരശുവയ്ക്കല്‍ മാറും. മലബാറി ആടുകളുടെ ഗവേഷണം, കര്‍ഷകര്‍ക്ക് പരിശീലനം, തീറ്റപ്പുല്‍ കൃഷി എന്നിവയും സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. സി.കെ. ഹരീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷതവഹിച്ചു. ജില്ല മൃഗസംരക്ഷണ ഓഫിസര്‍ ഡോ. ഇ.ജി. പ്രേം ജെയിന്‍ എന്നിവർ സംസാരിച്ചു. മൃഗസംരക്ഷണവകുപ്പ് ഡയറക്ടര്‍ ഡോ. സി. മധു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്​ നടത്തിയ ചടങ്ങില്‍ പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ വി. ആര്‍. സലൂജ, പാറശ്ശാല ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ എസ്. സുരേഷ്, ജില്ല പഞ്ചായത്ത് അംഗം എസ്. കെ. ബെന്‍ഡാര്‍വിന്‍, മറ്റ് ജനപ്രതിനിധികള്‍, മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.