മന്ത്രവാദ ചികിത്സക്കിടെ ബാലികയെ പീഡിപ്പിച്ച പൂജാരി അറസ്​റ്റില്‍

ചിറയിന്‍കീഴ്: . ചിറയിന്‍കീഴ് മുടപുരം തെന്നൂര്‍കോണം ക്ഷേത്രത്തിലെ പൂജാരിയും ചിറയിന്‍കീഴ് സ്വദേശിയുമായ ശ്രീകുമാര്‍ നമ്പൂതിരിയെയാണ് പൊലീസ് അറസ്​റ്റ്​ ചെയ്തത്. ക്ഷേത്രവളപ്പിലെ പൂജാരിയുടെ മുറിയില്‍നിന്ന്​ രക്ഷപ്പെട്ട് ഇറങ്ങി ഓടിയ പെണ്‍കുട്ടി ബന്ധുക്കളോട് വിവരങ്ങള്‍ പറയുകയും തുടര്‍ന്ന് പൊലീസില്‍ നല്‍കിയ പരാതിയിലാണ് പോക്‌സോ പ്രകാരം അറസ്​റ്റ്​ രേഖപ്പെടുത്തിയത്. ആറ്റിങ്ങല്‍ ഡിവൈ.എസ്.പി എസ്.വൈ. സുരേഷി​ൻെറ നിർദേശാനുസരണം ചിറയിന്‍കീഴ് ഇന്‍സ്‌പെക്ടര്‍ രാഹുല്‍ രവീന്ദ്ര​ൻെറ നേതൃത്വത്തില്‍ എ.എസ്.ഐമാരായ ഹരി, ഷജീര്‍, എസ്.സി.പി.ഒ ശരത് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. സയൻറിഫിക് എക്‌സ്‌പര്‍ട്ട്‌സ്​ സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ്​ ചെയ്തു. photo: tw atl arrest sreekumar namboothiri

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.