ജീവനി കാർഷിക വിപണി

തിരുവനന്തപുരം: കർഷകർ സ്വന്തം കൃഷിയിടങ്ങളിൽ ഉൽപാദിപ്പിച്ച പച്ചക്കറികളും പഴവർഗങ്ങളും നഗരസഭ കൃഷി ഭവ​ൻെറ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ എത്തിച്ച് നേരിട്ട് വിപണനം നടത്തും. ഇതി​ൻെറ ഭാഗമായി പെരുങ്കടവിള കൃഷിഭവ​ൻെറ കീഴിൽ വരുന്ന 'വിളനിറവ്' കർഷക കൂട്ടായ്മയിലെ കർഷകർ ഉൽപാദിപ്പിച്ച വിളകളും അനുബന്ധ ഉൽപന്നങ്ങളും വഴുതക്കാട് കോട്ടൺ ഹിൽ സ്കൂളിന് എതിർവശം ശ്രീധന്യ ഫ്ലാറ്റിനു സമീപം വിൽക്കും. വെള്ളിയാഴ്ച ഉച്ചക്ക് രണ്ടു മുതൽ ആദ്യവിപണി ആരംഭിക്കും. ഡെപ്യൂട്ടി മേയർ രാഖി രവികുമാർ അധ്യക്ഷത വഹിക്കും. മേയർ കെ. ശ്രീകുമാർ ഉദ്​ഘാടനം നിർവഹിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.