എസ്​.എൻ ട്രസ്​റ്റ്​ തെരഞ്ഞെടുപ്പുകൾ ബഹിഷ്​കരിക്കുമെന്ന്​ സംഘടനകൾ

തിരുവനന്തപുരം: ശ്രീനാരായണ ട്രസ്​റ്റി​ലേക്കുള്ള തെരഞ്ഞെടുപ്പുകൾ ബഹിഷ്​കരിക്കുമെന്ന്​ വിവിധ ശ്രീനാരായണീയ സംഘടന ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. എസ്​.എൻ.ഡി.പി ജന.സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ സ്വന്തംനിലക്കാണ്​ കാര്യങ്ങൾ നടപ്പാക്കുന്നത്​. വെള്ളാപ്പള്ളിക്കെതിരായ കേസുകളെല്ലാം അട്ടിമറിക്കുകയാണ്​​. അത്തരത്തിലുള്ള ഒരാളെ ഒരു പൊതു ട്രസ്​റ്റി​ൻെറ സൂക്ഷിപ്പുകാരനായി ഇരുത്തുന്നത്​ കള്ളനെ നിധി സൂക്ഷിക്കാൻ ഏൽപിക്കുന്നതിന്​ തുല്യമാണ്​. വെള്ളാപ്പള്ളി നടേശനെ നീക്കംചെയ്​ത്​ ട്രസ്​റ്റിനെ റിസീവർ ഭരണത്തിൻ കീഴിൽ കൊണ്ടുവരണമെന്നും ഹൈകോടതിയിലെ കേസുകളിൽ ഉടൻ തീർപ് കൽപിക്കണമെന്നും അവർ ആവശ്യപ്പെട്ടു. കോടതി നേരിട്ട്​ തെരഞ്ഞെടുപ്പ്​ നടത്തണമെന്നും അതുവരെ തങ്ങൾ പ്രതിനിധാനം ചെയ്യുന്ന സംഘടനകൾ തെരഞ്ഞെടുപ്പ്​ ബഹിഷ്​കരിക്കുമെന്നും ശ്രീനാരായണ സേവാസംഘം പ്രസിഡൻറ്​ അഡ്വ. എൻ.ഡി. പ്രേമചന്ദ്രൻ, ശ്രീനാരായണ ട്രസ്​റ്റ്​ സംരക്ഷണസമിതി ജനറൽ കൺവീനർ പ്രഫ. ചിത്രാംഗദൻ, ശ്രീനാരായണ സഹോദര ധർമവേദി ജനറൽ കൺവീനർ വിനോദ്​, വൈസ്​പ്രസിഡൻറ്​ അഡ്വ. ചെറുന്നിയൂർ ജയപ്രകാശ്​ എന്നിവർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.