വെഞ്ഞാറമൂട് ഇരട്ടക്കൊല: പ്രതികളുമായി പൊലീസ് തെളിവെടുപ്പാരംഭിച്ചു

വെഞ്ഞാറമൂട്: ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ മിഥിലാജിനെയും ഹഖ് മുഹമ്മദിനെയും തിരുവോണത്തലേന്ന് രാത്രി വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ കസ്​റ്റഡിയില്‍ വാങ്ങിയ പ്രതികളുമായി പൊലീസ് തെളിവെടുപ്പ് ആരംഭിച്ചു. അജിത്, നജീബ്, സതികുമാര്‍, ഷജിത്ത് എന്നിവരുമായാണ് ബുധനാഴ്ച ഇവരുടെ വീടുകളിലും ഗൂഢാലോചന നടന്നെന്ന് പറയപ്പെടുന്ന ഫാംഹൗസിലും തെളിവെടുപ്പ് നടത്തിയത്. ആറ്റിങ്ങല്‍ ഡിവൈ.എസ്.പി എസ്.വൈ. സുരേഷി​ൻെറ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. വരും ദിവസങ്ങളില്‍ ബാക്കിയുള്ള പ്രതികളുമായുള്ള തെളിവെടുപ്പും നടക്കും. കേസില്‍ നേരിട്ടിടപെട്ടവരും പ്രതികളെ സഹായിച്ചവരും ഉൾപ്പെടെ ഒമ്പത് പേരെയാണ് അറസ്​റ്റ്​ ചെയ്തത്. ഇതില്‍ ഷജിത്, നജീബ്, അജിത്, സതിമോന്‍, സജീവ്, സനല്‍, പ്രീജ എന്നിവരെയാണ് കോടതിയില്‍നിന്ന്​ ചോദ്യം ചെയ്യലിനായി പൊലീസ് കസ്​റ്റഡിയില്‍ വാങ്ങിയത്. ഇതില്‍ സനലിന് നെഞ്ച​ുവേദന അനുഭവപ്പെട്ടതിനെതുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചോദ്യം ചെയ്തതില്‍നിന്ന്​ സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉൾപ്പെട്ടിട്ടുണ്ടെന്ന വിവരം പൊലീസിന്​ ലഭിച്ചതായാണ് സൂചന. കേസില്‍ കൂടുതല്‍ അറസ്​റ്റ്​ ഉണ്ടാകാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.