പ്രസക്തമായ അന്ത്യലിഖിതങ്ങള്‍

സെപ്റ്റംബര്‍ 10ന് പുലര്‍ച്ചെയാണ് വക്കം ഖാദര്‍ തൂക്കിലേറ്റപ്പെട്ടതെങ്കില്‍ ഒമ്പതിന് രാത്രിക്കും സെപ്റ്റംബര്‍ 10ന് പുലര്‍ച്ചെക്കും ഇടയില്‍ പിതാവിനും സഹപോരാളിയും അവസാനനിമിഷം വധശിക്ഷയില്‍നിന്ന്​ ഒഴിവാക്കപ്പെട്ട സുഹൃത്തുമായ ബോണിഫെയ്‌സിനും എഴുതിയ കത്തുകളാണ് വക്കം ഖാദറി​ൻെറ അന്ത്യലിഖിതങ്ങള്‍. ഒരേസമയം ദാര്‍ശനികവും സര്‍ഗാത്മകവും ദേശഭക്തിയും ആത്മീയവും മനക്കരുത്തി​ൻെറ ദൃഢതയും വ്യക്തമാക്കുന്നതുമാണത്​. മരണത്തിന് തൊട്ടുമുമ്പ് എഴുതപ്പെട്ട കത്തുകള്‍ മാത്രം മതി വക്കം ഖാദറി​ൻെറ മനോധൈര്യം എന്തായിരു​െന്നന്ന് മനസ്സിലാക്കാന്‍. സ്വന്തം ജീവത്യാഗത്തെ വളരെ ചെറിയൊരു കാര്യമായാണ് അദ്ദേഹം വിശേഷിപ്പിച്ചതും. പ​​േക്ഷ, ആ ജീവത്യാഗം നാളെ ഭാരതത്തി​ൻെറ സ്വാതന്ത്ര്യത്തിന് വഴിവെക്കുമെന്ന ഉറപ്പും അദ്ദേഹത്തിന് ഉണ്ടായിരുന്നു. പിതാവിനുള്ള കത്തില്‍ ഖുര്‍ആന്‍ വാചകങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. യാഥാസ്ഥിതകരായ വീട്ടുകാരെ ആശ്വസിപ്പിക്കാന്‍ വേണ്ടിയാണ് ഖുര്‍ആന്‍ വചനങ്ങളെും ചൂണ്ടിക്കാട്ടിയത്. 'എ​ൻെറ ഭാവി നിങ്ങള്‍ക്ക് ഉപയോഗപ്രദമാകുമെന്ന് നിങ്ങള്‍ വിശ്വസിച്ചിരുന്നു. ഞാന്‍ എന്ത് ചെയ്യട്ടെ? കാരുണ്യവാനായ അല്ലാഹുവിനോട് പ്രാർഥിക്കുക. അവന്‍ ഉത്തരം തരട്ടെ. അല്ലാഹു വിശുദ്ധ ഖുര്‍ആനില്‍ പറയുന്നുണ്ട് - 'നിങ്ങള്‍ എന്നോട് പ്രാർഥിക്കുവിന്‍. നിങ്ങള്‍ക്ക് എന്തിനും ഉത്തരം തരുന്നതാണ്'. 'ഞാന്‍ ഒരിക്കലും അങ്ങയോടുള്ള കര്‍ത്തവ്യങ്ങളെ വിസ്മരിച്ചിട്ടില്ലെങ്കിലും ഒരുകാലത്തും സ്വാർഥമതിയുമായിട്ടില്ല. അല്ലാഹുവിന് എൻെറ ആത്മാർഥയെപ്പറ്റി ബോധ്യമുണ്ട്. അദ്ദേഹം അതിൻെറ പതിന്മടങ്ങ് നിറവേറ്റിത്തരാന്‍ ശക്തിയുള്ളവനാ​െണന്ന് വിശ്വസിച്ച് ധൈര്യപ്പെടുക'. തൂക്കിലേറാന്‍ മണിക്കൂറുകള്‍ മാത്രമുള്ളപ്പോഴുള്ള അദ്ദേഹത്തി​ൻെറ മനക്കരുത്ത് എന്താ​െണന്ന്​ കത്തിലെ വാചകങ്ങളില്‍ വ്യക്തമാണ്. 'ഞാന്‍ അധൈര്യപ്പെടുന്നില്ല. എ​ൻെറ ഹൃദയദൃഢതക്ക്​ ഉറപ്പുകൂടുന്നു. ഞാന്‍ ആശ്വാസത്തെ പ്രതീക്ഷിക്കുന്നില്ല. ഞാന്‍ ഈ അയക്കുന്നത് ഒരു എഴുത്തല്ല. എന്നാല്‍ ഒരു '​േടാര്‍പ്പിടോ' ആണെന്ന് എനിക്കറിയാം. പൊരിയുന്ന ചട്ടിയില്‍ കിടക്കുന്ന നിങ്ങളെ എരിയുന്ന തീയില്‍ മറിച്ചിടുകയാണ് ഞാന്‍ ചെയ്യുന്നത്'. പിതാവിനെഴുതിയ കത്തില്‍ വക്കം ഖാദര്‍ എന്ന ദാര്‍ശനികനെയും വ്യക്തമായി കാണാം. 'ആശകളും ആഗ്രഹങ്ങളുമാണ് നമ്മുടെ ജീവിതത്തെ വലിച്ചിഴച്ച്​ മുന്നോട്ടു കൊണ്ടുപോകുന്നതെങ്കിലും ജീവിതത്തിലുള്ള അനുഭവങ്ങള്‍ മിക്കപ്പോഴും ആശക്കും ആഗ്രഹത്തിനും വിപരീതമായിട്ടാണ് നാം കാണുന്നത്. അഭീഷ്​ടത്തിനൊത്തവണ്ണമായിരുന്നു ജീവിതമെങ്കില്‍ അതെത്ര മാഹാത്മമേറിയതായിരുന്നു. നാം എന്തൊക്കെയോ ജീവിതത്തില്‍ അനുഭവിക്കുകയും ആരായുകയും ചെയ്യുന്നു. ഇതിൻെറ, ഈ ലോക ജീവിതത്തി​ൻെറ രഹസ്യം എന്താണ്, നാം ഒരിക്കലും ചിന്തിക്കാറുമില്ല. ചിന്തിക്കുകയാണെങ്കില്‍ അതിൻെറ അർഥവും ആശയവും എന്തെന്ന് മനസ്സിലാക്കാന്‍ കഴിയുകയില്ലെന്ന് മാത്രവുമല്ല അത് കൂടുതല്‍ മനുഷ്യനെ അതേസമയത്ത് തന്നെ വിഷമിപ്പിക്കുകയും ചെയ്യും. ജീവിക്കാന്‍ മാത്രമേ മനുഷ്യന്‍ ആശിക്കുന്നുള്ളൂ. മനുഷ്യജീവിതത്തില്‍ അവര്‍ക്ക് എന്തെങ്കിലും ഒരു പ്രധാന ഉദ്ദേശ്യമുണ്ടോ എ​െന്നനിക്ക് ആലോചിട്ടിച്ച് കിട്ടുന്നില്ല. അല്ലാഹുവില്‍ അടങ്ങിയിരിക്കുന്ന ഗൂഢരഹസ്യം അല്‍പബുദ്ധികളായ നമുക്ക് ചിന്തിച്ചാല്‍ കിട്ടുകയില്ല. നമ്മുടെ പ്രായോഗിക ജീവിതത്തില്‍ നാം ചില ആശകളും ആദര്‍ശങ്ങളും മുറുകെപ്പിടിച്ചുകൊണ്ട് മുന്നോട്ട് നീന്തുന്നു. അവ നമ്മുടെ പ്രായോഗിക ജീവിതത്തിലെ ജീവോപായങ്ങളായി കരുതുന്നു. അവയുടെ അനുഭവങ്ങളില്‍ ചിലപ്പോള്‍ സത്യത്തിനും ധര്‍മത്തിനും വിപരീതമായി നാം ഉത്തരവാദികളാകുന്നു. മനുഷ്യന്‍ ചിലപ്പോള്‍ അറിഞ്ഞുകൊണ്ട് തന്നെ ജീവിതത്തിന് ഒരുവിലയും കല്‍പിക്കാറില്ല. മരണബീജങ്ങളോടുകൂടി ജനിക്കപ്പെട്ട അവന്‍ അവ​ൻെറ ജീവിതത്തെ മൃഗസമാനമാക്കാതെ അതിന് ഒരുവിലയും നിലയും അവന്‍ തന്നെ കല്‍പിക്കുന്നു. അവ​ൻെറ ജീവിതത്തില്‍ ഒരുമണവും ഗുണവും ഉണ്ടാകാന്‍ അവന്‍ തന്നെ ശ്രമിക്കുന്നു. സ്വാർഥതയില്‍നിന്ന്​ അവന്‍ പിന്തിരിയുന്നു. അവന്‍ മരണത്തെ സധൈര്യം വെല്ലുവിളിച്ചുകൊണ്ട് ആത്മാർഥമായും എന്തുംചെയ്യാന്‍ സന്നദ്ധനാകുന്നു. സ്ഥിരതയില്ലാത്ത ജീവിതത്തില്‍ മനുഷ്യന്‍ എന്തിനത്യഗാധമായി ചിന്തിക്കണം. അതേ... ഒരു പ്രായോഗിക മനുഷ്യന്‍ ഒന്നിനെപ്പറ്റിയും ചിന്തിക്കേണ്ട ആവശ്യമില്ല. അവന്‍ പ്രവര്‍ത്തിക്കാന്‍ ആരംഭിക്കുമ്പോള്‍ ചിന്തിക്കേണ്ട ആവശ്യമില്ല'. 'എ​ൻെറ ജീവിതത്തി​ൻെറ നാടകം അഭിനയിച്ചുതീരാന്‍ ഏതാനും മണിക്കൂറുകള്‍ മാത്രമേയുള്ളൂ. ഞാന്‍ എത്രത്തോളം ധൈര്യത്തോടും സന്തോഷത്തോടും സമാധാനത്തോടുംകൂടി മരിച്ചതെന്ന് നിങ്ങള്‍ ഒരവസരത്തില്‍ ചില ദൃക്‌സാക്ഷികളില്‍നിന്ന്​ അറിയാന്‍ ഇടയാകുമ്പോള്‍ തീര്‍ച്ചയായും നിങ്ങള്‍ സന്തോഷിക്കാതിരിക്കുകയില്ല. തീര്‍ച്ചയായും അഭിമാനിക്കുകതന്നെ ചെയ്യും'. 'മണിമുഴക്കം മരണദിനത്തിൻെറ മണിമുഴക്കം മധുരം വരുന്നു ഞാന്‍' എന്ന കവിതാവരികള്‍ എഴുതിയാണ് പിതാവിനുള്ള കത്ത് അവസാനിപ്പിക്കുന്നത്. ഫോട്ടോ: വക്കം ഖാദര്‍ പിതാവിനെഴുതിയ കത്ത്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.