കള്ളിക്കാട്, കുറ്റിച്ചൽ പഞ്ചായത്തുകളിലായി

കാട്ടാക്കട: നടന്ന പരിശോധനയിൽ 15 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കുറ്റിച്ചൽ പഞ്ചായത്തിൽ 34 പേരുടെ പരിശോധന നടത്തിയപ്പോൾ ആറുപേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. പച്ചക്കാട്, പരുത്തിപ്പള്ളി, ഉത്തരംകോട്, തച്ചൻകോട്, പരുത്തിപ്പള്ളി, കള്ളിയൽ എന്നിവിടങ്ങളിലായാണ് രോഗികൾ. പൂവച്ചൽ, കാട്ടാക്കട പഞ്ചായത്തുകളിൽ പരിശോധനയില്ലായിരുന്നു. ബുധനാഴ്ച വീരണകാവ് ആശുപത്രിയിൽ 50 പേരുടെ പരിശോധന നടക്കും. കള്ളിക്കാട് ഗ്രാമപഞ്ചായത്തിൽ 46 പേരെ കോവിഡ് പരിശോധനക്ക്​ വിധേയരാക്കിയപ്പോൾ ഒമ്പത് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ചാമവിളപ്പുറം വാർഡിൽ അഞ്ചുപേർക്കും, മഞ്ചാടിമൂട്, പെരുംകുളങ്ങര, നിരപ്പുക്കാല, കാലാട്ടുകാവ് എന്നിവിടങ്ങളിലായി ഓരോരുത്തർക്കുമാണ് പോസിറ്റീവായത്. പഞ്ചായത്തിലാകെ ഇതേവരെ രോഗം സ്ഥിരീകരിച്ച 252 പേരിൽ 177 പേർ രോഗമുക്തി നേടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.