പഠനമേശയും കസേരയും വിതരണം ചെയ്തു

തിരുവനന്തപുരം: എസ്.സി വിദ്യാർഥികളുടെ പഠനസൗകര്യം മെച്ചപ്പെടുത്തുന്നതി​ൻെറ ഭാഗമായി നഗരസഭ പഠനമേശയും കസേരയും വിതരണംചെയ്തു. നഗരസഭതല ഉദ്ഘാടനം മേയർ കെ. ശ്രീകുമാർ നിർവഹിച്ചു. നഗരസഭ പരിധിയിലെ സർക്കാർ എയ്ഡഡ് സ്‌കൂളുകളിലെ എട്ടാം ക്ലാസിൽ പഠിക്കുന്ന 972 എസ്.സി വിദ്യാർഥികൾക്കാണ് 40 ലക്ഷം രൂപ ചിലവിൽ പഠനമേശയും കസേരയും നഗരസഭ വിതരണം ചെയ്യുന്നത്. ഡെപ്യൂട്ടി മേയർ അഡ്വ. രാഖി രവികുമാർ, വഞ്ചിയൂർ പി. ബാബു, പാളയം രാജൻ, എസ്.എസ്. സിന്ധു, സി. സുദർശനൻ, കാഞ്ഞിരംപാറ രവി, സെക്രട്ടറി അനു ആർ.എസ്, അഡീഷനൽ സെക്രട്ടറി ബിനി കെ.യു എന്നിവർ പങ്കെടുത്തു. photo: IMG_5999.JPG IMG_5979.JPG

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.