സെക്ര​േട്ടറിയറ്റിലെ തീപിടിത്തം: കൗശിഗ​െൻറ റിപ്പോർട്ട്​ ഉടൻ

സെക്ര​േട്ടറിയറ്റിലെ തീപിടിത്തം: കൗശിഗ​ൻെറ റിപ്പോർട്ട്​ ഉടൻ തിരുവനന്തപുരം: സെക്ര​േട്ടറിയറ്റിലെ പ്രോ​േട്ടാകോൾ വിഭാഗത്തിലുണ്ടായ തീപിടിത്തത്തെക്കുറിച്ച്​ അന്വേഷിച്ച്​ ശിപാർശ സമർപ്പിക്കാൻ നിയോഗിക്കപ്പെട്ട ദുരന്തനിവാരണ അതോറിറ്റി കമീഷണർ ഡോ. എ. കൗശിഗ​ൻെറ നേതൃത്വത്തിലുള്ള സമിതിയുടെ റിപ്പോർട്ട്​ ഉടൻ സർക്കാറിന്​ സമർപ്പിക്കും. സെക്ര​േട്ടറിയറ്റിലെ ഫയലുകൾ സൂക്ഷിക്കുന്നതുൾപ്പെടെ കാര്യങ്ങളിൽ സമിതി നിർണായക ശിപാർശ സമർപ്പിക്കുമെന്നാണറിയുന്നത്​. തീപിടിത്തമുണ്ടായ സാഹചര്യത്തിൽ എത്ര ഫയലുകൾ നശിച്ചെന്ന കാര്യം പരിശോധിച്ച്​ റിപ്പോർട്ട്​ സമർപ്പിക്കാനാണ്​ കൗശിഗ​ൻെറ നേതൃത്വത്തിൽ നാലംഗ സമിതിയെ ചീഫ്​ സെക്രട്ടറി നിയോഗിച്ചത്​. അന്വേഷണം ഏറ്റെടുത്തയുടൻ പൂർത്തിയാകും മുമ്പ്​ നടപ്പാക്കേണ്ട 11 നിർദേശങ്ങൾ കൗശിഗ​ൻെറ നേതൃത്വത്തിലുള്ള സമിതി ചീഫ്​ സെക്രട്ടറിക്ക്​ സമർപ്പിച്ചിരുന്നു. അതി​ൻെറ അടിസ്​ഥാനത്തിൽ താൽക്കാലിക കാമറകൾ ഉൾ​െപ്പടെ സ്​ഥാപിച്ചായിരുന്നു അന്വേഷണം. പരിശോധനയിൽ 25 ഒാളം ഫയലുകൾ ഭാഗികമായി കത്തിയെന്ന്​ കണ്ടെത്തിയെന്നാണ്​ വിവരം. ആ ഫയലുകളൊക്കെ ഡിജിറ്റൽ രേഖകളാക്കി മാറ്റുകയും അവയുടെ ഫയൽ നമ്പറുകൾ ഉൾപ്പെടെ രേഖപ്പെടുത്തുകയും ചെയ്​തിട്ടുണ്ട്​. വാൾഫാൻ ചൂടായി ഉരുകിവീണാണ്​ തീപിടിത്തമുണ്ടായതെന്ന മറ്റ്​ ഏജൻസികളുടെ നിഗമനത്തിൽ തന്നെയാണ്​ ഇൗ സമിതിയും എത്തിയതെന്നാണറിയുന്നത്​. എന്നാൽ, ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നിർണായക ശിപാർശകൾ റിപ്പോർട്ടിൽ ഉണ്ടാകും. അതിനിടെ സംഭവത്തെക്കുറിച്ച് നടക്കുന്ന പൊലീസ്​ അന്വേഷണ റിപ്പോർട്ട്​ വൈകുമെന്നാണ്​ വിവരം. ഫോറൻസിക്​ റിപ്പോർട്ട്​ ലഭിക്കാത്തതിനാലാണിതെന്ന്​ പൊലീസ്​ വൃത്തങ്ങൾ പറയുന്നു. എ.ഡി.ജി.പി മനോജ്​ എബ്രഹാമി​ൻെറ മേൽനോട്ടത്തിൽ എസ്​.പി സി. അജിത്തി​ൻെറ നേതൃത്വത്തിലാണ്​ അന്വേഷണം​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.