- രക്തസാക്ഷികളുടെ പേര്​ ഒഴിവാക്കൽ: ബിനോയ്​ വിശ്വം പ്രധാനമന്ത്രിക്ക്​ കത്തയച്ചു

തിരുവനന്തപുരം: സ്വാതന്ത്ര്യ സമരത്തിലെ കമ്യൂണിസ്​റ്റ്​, മുസ്‌ലിം രക്തസാക്ഷികളുടെ പേരുകൾ ഒഴിവാക്കാനുള്ള നീക്കം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട്​ സി.പി.ഐ പാർലമൻെററി പാർട്ടി നേതാവ്​ ബിനോയ് വിശ്വം എം.പി പ്രധാനമന്ത്രിക്ക്​ കത്തയച്ചു. കേന്ദ്ര ഭരണ കക്ഷിയുടെ ആശയങ്ങളോട് യോജിക്കാത്ത സ്വാതന്ത്ര്യസമര സേനാനികളുടെ സംഭാവനകൾ നിരാകരിക്കാനും സ്വാതന്ത്ര്യസമര ചരിത്രം മാറ്റിയെഴുതാനുമുള്ള ലജ്ജാകരമായ ശ്രമത്തി​ൻെറ ഭാഗമാണിതെന്ന് കത്തിൽ അദ്ദേഹം ചൂണ്ടികാട്ടി. 2016 ലെ റിപ്പോർട്ടിൽ പുന്നപ്ര-വയലാർ, കരിവെള്ളൂർ, കാവുമ്പായി സമരത്തിലെ രക്തസാക്ഷികളുടെയും വാഗൺ ട്രാജഡിയിലും മലബാർ കലാപത്തിലും മരിച്ചവരുടെയും പേരുകൾ ഒഴിവാക്കണമെന്ന് തെറ്റായി വാദിക്കുന്നുണ്ട്. കമ്യൂണിസ്​റ്റ്​ രക്തസാക്ഷികളുടെ സംഭാവനകൾ കേരളത്തിലെ ജനങ്ങൾ വ്യാപകമായി അംഗീകരിച്ചിട്ടുള്ളതാണ്. ഈ യുവാക്കളുടെയും സ്ത്രീകളുടെയും കോളനി വാഴ്ചക്കെതിരായ ജീവാർപ്പണം സ്വാതന്ത്ര്യത്തിനായുള്ള സമരത്തി​ൻെറ അവിഭാജ്യഘടകമാണെന്നും ബിനോയ് വിശ്വം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.