എൻ.എച്ച്​.എം ഡോക്​ടർമാർ: വേതനവർധവും റിസ്​ക്​ അലവൻസും ഉത്തരവിലൊതുങ്ങി

തിരുവനന്തപുരം: എൻ.എച്ച്​.എം വഴി നിയമിച്ച ഡോക്​ടർമാർക്ക്​ വേതന വർധനവും റിസ്​ക്​ അലവൻസുമെല്ലാം പ്രഖ്യാപനത്തിലൊതുങ്ങി. ഡോക്​ടർമാർക്ക്​ ലഭിച്ചിരുന്ന 42,000 രൂപ 50,000 ആക്കി വർധിപ്പിച്ചും 20 ശതമാനം റിസ്​ക്​ അലവൻസ്​ പ്രഖ്യാപിച്ചും ഉത്തരവിറങ്ങിയത്​ ആഗസ്​റ്റ്​ ഏഴിനാണ്​. വിശദാംശങ്ങൾ മുഖ്യമന്ത്രി വാർത്തസമ്മേളനത്തിലും വിശദീകരിച്ചിരുന്നു. എന്നാൽ ആഗസ്​റ്റിലെ ശമ്പളവ​ും പഴയ തുകയായിരു​െന്നന്ന്​ എൻ.എച്ച്​.എം ഡോക്​ടർമാർ പറയുന്നു. ഉത്തരവ്​ പ്രകാരം ആഗസ്​റ്റ്​ മുതലാണ്​ ​ വേതനവർധനവ്​ പ്രാബല്യത്തിൽ വരേണ്ടത്​. ​ഇതേക്കുറിച്ച്​ അന്വേഷിച്ചപ്പോൾ ഉത്തരവിൽ തീയതി വ്യക്​തമാക്കിയിട്ടില്ലെന്നായിരുന്നു അധികൃതരുടെ മറുപടി. വർധനവ്​ സംബന്ധിച്ച ഫയൽ ധനവകുപ്പി​ൻെറ പരിഗണനയിലാണെന്നും വിവരമുണ്ട്​. കോവിഡ്​ പ്രതി​േരാധത്തി​​ൻെറ ഭാഗമായാണ്​ എൻ.എച്ച്​.എം വഴി ഡോക്​ടർമാരെ ജില്ലകളിൽ നിയമിച്ചത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.