ഡോക്ടർക്ക് കോവിഡ് സ്ഥിരീകരിച്ചു

സമ്പർക്കമുള്ളവർ നിരീക്ഷണത്തിൽ പോകണം കിളിമാനൂർ: പുതിയകാവ് മാർക്കറ്റിന് സമീപമുള്ള സരള മെമ്മോറിയൽ ഹോസ്പിറ്റലിലെ സർജറി വിഭാഗം . ഇദ്ദേഹം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇക്കഴിഞ്ഞ മൂന്നിന് സരള ഹോസ്പിറ്റലിൽ ഇദ്ദേഹം 50 പേരെ ഒ.പിയിൽ പരിശോധിച്ചിട്ടുണ്ട്. ആറിന് അഞ്ചുപേരെ ഓപറേഷൻ നടത്തുകയും ചെയ്തു. ഇതിൽ രണ്ടുപേർ ആശുപത്രിയിൽനിന്ന്​ വീട്ടിലേക്ക് മടങ്ങിയിട്ടുണ്ട്. മൂന്ന്പേർ ആശുപത്രിയിൽ ചികിത്സയിലാണ്. ഡോക്ടറോടൊപ്പം ഓപറേഷനിൽ പങ്കെടുത്ത നാല് സ്​റ്റാഫ് നഴ്സുമാരും രണ്ട് അറ്റൻഡർമാരും വീട്ടുനിരീക്ഷത്തിലാക്കി. ആശുപത്രിയും പരിസരവും അണുമുക്തമാക്കുന്നതിന്​ ആശുപത്രിയുടെ പ്രവർത്തനം തൽക്കാലികമായി നിർത്തിവെക്കാൻ ബന്ധപ്പെട്ടവരോട് പഞ്ചായത്തധികൃതർ ആവശ്യപ്പെട്ടു. ഈ ഡോക്ടർ 31നും മൂന്നിനും വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളജിൽ ഒ.പിയിൽ രോഗികളെ പരിശോധിച്ചിട്ടുണ്ട്. ഈ തീയതികളിൽ ഡോക്ടറുമായി സമ്പർക്കം പുലർത്തിയവർ അരോഗ്യവകുപ്പ് അധികൃതരെ ബന്ധപ്പെട്ട് നിരീക്ഷണത്തിൽ പോകണമെന്ന് എം.എൽ.എ അറിയിച്ചു. ഇതിനകം ശാരീരിക അസ്വസ്ഥതകൾ ഉണ്ടായിട്ടുള്ളവർ അടിയന്തരമായി ആരോഗ്യ പ്രവർത്തകരെ അറിയിക്കമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.