ഇപ്പോഴെങ്കിലും പിണറായി മാപ്പുപറയണം -കെ.പി. അനില്‍കുമാര്‍

തിരുവനന്തപുരം: താമരശ്ശേരി രൂപത മുന്‍ അധ്യക്ഷന്‍ ബിഷപ് പോള്‍ ചിറ്റിലപ്പിള്ളിയുടെ ഭൗതികശരീരം മണ്ണില്‍ ചേരുന്ന ഈ നിമിഷമെങ്കിലും അദ്ദേഹത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ മുമ്പ്​ നടത്തിയ നികൃഷ്​ടജീവി പ്രയോഗത്തിന് മാപ്പുപറയാന്‍ തയാറാകണമെന്ന് കെ.പി.സി.സി ജന. സെക്രട്ടറി കെ.പി. അനില്‍കുമാര്‍. സി.പി.എം സംസ്ഥാന സെക്രട്ടറിയായിരിക്കെ, ബിഷപ്പിനെ നികൃഷ്​ടജീവിയെന്ന് വിളിച്ചധിക്ഷേപിച്ച പിണറായി, നാളിതുവരെ അദ്ദേഹത്തോട്​ മാപ്പു പറയാൻ തയാറായിട്ടില്ല. കഴിഞ്ഞ ദിവസം ബിഷപ് ലോകത്തോട് വിടപറഞ്ഞപ്പോൾ മുഖ്യമന്ത്രിയെന്ന നിലയില്‍ പിണറായി പുറത്തിറക്കിയ അനുശോചനക്കുറിപ്പിലെങ്കിലും ക്ഷമാപണം നടത്തുമെന്ന് വിശ്വാസികളും പൊതുസമൂഹവും പ്രതീക്ഷിച്ചെങ്കിലും ഉണ്ടായില്ല. മുഖ്യമന്ത്രിയുടെ നിലപാട് നിര്‍ഭാഗ്യകരമാണെന്നും അനില്‍കുമാര്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.