മലയിൻകീഴ്, കാട്ടാക്കട, വിളപ്പിൽ ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന റോഡുകളുടെ നിർമാണോദ്ഘാടനം ഇന്ന്​

കാട്ടാക്കട: മലയിൻകീഴ്, കാട്ടാക്കട, വിളപ്പിൽ ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന വിവിധ റോഡുകളുടെ നിർമാണോദ്ഘാടനം മന്ത്രി ജി. സുധാകരൻ ചൊവ്വാഴ്​ച നിർവഹിക്കും. ഐ.ബി. സതീഷ് എം.എൽ.എ അധ്യക്ഷനാകും. കാട്ടുവിള വിജയ് സ്കൂൾ ഓഡിറ്റോറിയത്തിൽ​െവച്ച് വിഡിയോ കോൺഫറൻസ് മുഖേനയാണ് റോഡുകളുടെ ഉദ്ഘാടനം മന്ത്രി നിർവഹിക്കുന്നത്. തിരുവനന്തപുരം റോഡുമായി വിളപ്പിൽശാല ഭാഗത്തെ ബന്ധപ്പെടുത്തുന്ന പ്രധാന ലിങ്ക് റോഡാണ് കാട്ടുവിള - ചെറുകോട് മുക്കംപാലമൂട് റോഡ്. 2.3 കി.മീറ്റർ റോഡ് 7.89 കോടി രൂപ മുടക്കിയാണ് ബി.എം.ബി.സി ചെയ്ത് നവീകരിക്കുന്നത്. അഞ്ച്​ കോടി രൂപ മുടക്കിയാണ് പങ്കജകസ്തൂരി - കട്ടയ്ക്കോട് - കാന്തള - മൊളിയൂർ റോഡ് ബി.എം.ബി.സി ചെയ്ത് നവീകരിക്കുന്നത്. കിള്ളിയിൽ തുടങ്ങി മൂങ്ങോട് അവസാനിക്കുന്നതും മേച്ചിറയിൽ ആരംഭിച്ച് ഇ.എം.എസ് അക്കാദമി വഴി പുറ്റുമേൽക്കോണത്ത് അവസാനിക്കുന്നതുമായ എട്ട്​ കി.മീറ്റർ റോഡ് 16.58 കോടി മുടക്കിയാണ് നവീകരിക്കുന്നത്. നിർമാണപ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിനുള്ള കർശനനിർദേശം നൽകിയിട്ടുള്ളതായി ഐ.ബി. സതീഷ് എം.എൽ.എ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.