േകാവിഡ്​ ബോധവത്കരണം: ഓൺലൈൻ മത്സരവിജയിക്ക് സമ്മാനം നൽകി

കിളിമാനൂർ: തിരുവനന്തപുരം റൂറൽ ഡിസ്ട്രിക്ട് ​െപാലീസ് സേനയുടെ ആഭിമുഖ്യത്തിൽ േകാവിഡ് ബോധവത്​കരണത്തി​ൻെറ ഭാഗമായി സ്കൂൾ കുട്ടികൾക്ക് വേണ്ടി നടത്തിയ ഓൺലൈൻ ഉപന്യാസരചന മത്സരത്തിൽ വിജയിക്ക് സമ്മാനം നൽകി. മടവൂർ എൻ.എസ്.എസ്.എച്ച്.എസ്.എസിലെ പത്താം ക്ലാസ് വിദ്യാർഥിനി ഹരിപ്രിയ എസ്.എസിന് പള്ളിക്കൽ പൊലീസ് സ്​റ്റേഷൻ ഹൗസ് ഓഫിസർ അനിൽകുമാർ സ്കൂളിൽ എത്തി സർട്ടിഫിക്കറ്റ് കൈമാറി. സ്കൂൾ ഹെഡ്മാസ്​റ്റർ വി. സുദർശന ബാബു, പ്രിൻസിപ്പൽ ഇൻ ചാർജ് ജി. അനിൽകുമാർ, സ്​റ്റാഫ് സെക്രട്ടറി ജി. ജയകൃഷ്ണൻ, എസ്.പി.സി കോഒാഡിനേറ്റർ ദിവ്യ എന്നിവർ സന്നിഹിതരായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.