ഡയാലിസിസ്​ സെൻറർ

ഡയാലിസിസ്​ സൻെറർ ആറ്റിങ്ങല്‍: ശ്രീസത്യസായി ഓര്‍ഫനേജ് ട്രസ്​റ്റ്​ കേരളയും ആറ്റിങ്ങല്‍ മുനിസിപ്പാലിറ്റിയും സംയുക്തമായി ആറ്റിങ്ങല്‍ ഗവ. താലൂക്കാശുപത്രിയില്‍ ആരംഭിച്ച നവജീവനം സൗജന്യ ഡയാലിസിസ്​ സൻെറർ രണ്ടാം ഘട്ടത്തി​ൻെറ ഉദ്ഘാടനം മമ്മൂട്ടി നിര്‍വഹിച്ചു. അഡ്വ.ബി. സത്യന്‍ എം.എല്‍.എ, മുനിസിപ്പാലിറ്റി ചെയര്‍മാന്‍ എം. പ്രദീപ്, അവനവഞ്ചേരി രാജു, ശോഭനകുമാരി, ഡോ. ജസ്​റ്റിന്‍ ജോസ്, ശ്രീകാന്ത്, കൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു. ആദിത്യ ഗ്രൂപ്പിലെ കൂടുതല്‍ ജീവനക്കാരുടെയും പരിശോധന ഫലം പോസിറ്റിവ് ആറ്റിങ്ങല്‍: ജീവനക്കാര്‍ക്ക് രോഗം സ്ഥിരീകരിച്ചതിനെതുടര്‍ന്ന് നഗരസഭയുടെ നിർദേശപ്രകാരം അടച്ചിട്ട ആദിത്യ ഗ്രൂപ് സ്ഥാപനത്തിലെ കൂടുതല്‍ ജീവനക്കാരുടെയും പരിശോധന ഫലം പോസിറ്റിവ്. മുദാക്കല്‍, ഇളമ്പ, മണമ്പൂര്‍, വക്കം, കടക്കാവൂര്‍, ഭജനമഠം, വര്‍ക്കല, പരവൂര്‍, കാരേറ്റ്, കല്ലറ എന്നിവിടങ്ങളിലായുള്ള പതിനാറോളം ജീവനക്കാര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. നാല്‍പതോളം പേരാണ് ഇവിടെ ജോലി ചെയ്തിരുന്നത്. ബാക്കിയുള്ളവരെയും അതത് പി.എച്ച്.സി സെ​ൻററില്‍ പരിശോധനക്കുള്ള സംവിധാനം ഒരുക്കുമെന്ന് ആരോഗ്യവിഭാഗം അറിയിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ ആരും തന്നെ ആറ്റിങ്ങല്‍ നഗരത്തിനുള്ളില്‍ താമസിക്കുന്നവര​െല്ലന്ന് ചെയര്‍മാന്‍ എം. പ്രദീപ് അറിയിച്ചു. സാമൂഹവ്യാപന സാധ്യത കണക്കിലെടുത്ത് കഴിഞ്ഞയാഴ്ചയില്‍ ഇവിടം സന്ദര്‍ശിച്ചവര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള രോഗലക്ഷണം ഉണ്ടായാല്‍ അടുത്തുള്ള സര്‍ക്കാര്‍ ആരോഗ്യകേന്ദ്രവുമായി ബന്ധപ്പെടണമെന്ന് ചെയര്‍മാന്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.