കുടിവെള്ളത്തിനായുള്ള പാളയത്തിൻമുകൾ നിവാസികളുടെ കാത്തിരിപ്പിന് അറുതി

നെടുമങ്ങാട്: നഗരസഭ പ്രദേശത്തെ ഏറ്റവും ഉയരം കൂടിയ പ്രദേശമായ പാളയത്തിൻമുകൾ നിവാസികളുടെ കുടിവെള്ളത്തിനായുള്ള ദീർഘകാല കാത്തിരിപ്പിന് അറുതിവരുത്തി പുതിയ കുടിവെള്ളപദ്ധതി ഒരുങ്ങി. പാളയത്തിൻമുകൾ കുന്നിലും ചുറ്റുവട്ടത്തിലുമായി 90 ലേറെ പട്ടികജാതി കുടുംബങ്ങളാണ് അധിവസിക്കുന്നത്. നഗരസഭ കുശർക്കോട് വാർഡിൽ ഉൾപ്പെട്ട മൊട്ടക്കുന്നുകളും പാറക്കെട്ടുകളും നിറഞ്ഞ ഉയർന്ന പ്രദേശമായ ഇവിടെ കുടിവെള്ളം കിട്ടാക്കനിയായിരുന്നു. ഈ കുന്നിൻപ്രദേശത്ത് ഒരു പാറയുടെ അടിവശത്തായുള്ള നീരുറവായിരുന്നു ആദ്യ കാലങ്ങളിലെ ഇവരുടെ കുടിവെള്ള സ്രോതസ്സ്​​. പിന്നീട് നഗരസഭ പാളയത്തിൻമുകളിലേക്ക്​ കുടിവെള്ള പൈപ്പ് ലൈൻ നീട്ടിയെങ്കിലും കുന്നിൻമുകളിൽ വെള്ളം മാത്രം എത്തിയില്ല. നഗരസഭയുടെ അർബൻ വാട്ടർ സ​ൈപ്ല സ്കീമി​ൻെറ പമ്പ് ഹൗസ് സ്ഥാപിച്ചിട്ടുള്ള പേരുമല കുന്നി​െനക്കാളും ഉയരം കൂടിയ പ്രദേശമായതിനാലാണ് വെള്ളമെത്താതിരിക്കാൻ കാരണം. ഇതിനെ തുടർന്ന് നഗരസഭ പാളയത്തിൻ മുകളിനായി വിവിധ ഭാഗങ്ങളിൽ കിണർ കുഴിച്ച് പമ്പ് സ്ഥാപി​െച്ചങ്കിലും അവയൊന്നും ഇൗ കുന്നിൻമുകളിലെ കുടിവെള്ളക്ഷാമത്തിന് പരിഹാരമായില്ല. കിണർ കുഴിക്കാനുള്ള സ്ഥലമൊക്കെ നാട്ടുകാർ സൗജന്യമായിട്ടായിരുന്നു നൽകിയിരുന്നത്. 2015ൽ ഇതിൽ ഒരു കിണർ ആഴവും വിസ്തൃതിയും കൂട്ടി, പമ്പും സ്ഥാപിച്ച് പാളയത്തിൻമുകൾ ഭാഗം വരെ പൈപ്പ് ലൈൻ നീട്ടി അവിടെ ടാങ്കും റോഡിൽ ടാപ്പുകളും സ്ഥാപി​െച്ചങ്കിലും ആ കിണറ്റിൽനിന്ന്​ മതിയായ വെള്ളം ലഭിച്ചിരുന്നില്ല. ടാപ്പുകൾ പലതും നശിപ്പിക്കപ്പെട്ടു. പാളയത്തിൻമുകൾ നിവാസികൾ സ്വയം വാഹനങ്ങളിൽ വെള്ളമെത്തിച്ചായിരുന്നു അത്യാവശ്യ കാര്യങ്ങൾ നിറവേറ്റിയിരുന്നത്. സ്ഥിരമായി ഇൗ നില തുടരാൻ കഴിയാതെ വന്നപ്പോൾ അവർ കടുത്ത പ്രതിഷേധവുമായി രംഗത്തുവന്നു. ഇതിനിടയിൽ അവർ 30 തൊടി വരെ ആഴത്തിൽ കിണർ താഴ്ത്തിയെങ്കിലും വെള്ളം ആവശ്യത്തിന് കിട്ടിയില്ല. ഇപ്പോഴത്തെ വാർഡ് കൗൺസിലർ ആർ. മധുവി​ൻെറ ശ്രമഫലമായി നഗരസഭ മുടക്കമില്ലാതെ പ്രതിദിനം രണ്ട് ടാങ്കർ ലോറികളിലായി ഇതുവരെ വെള്ളമെത്തിക്കുകയായിരുന്നു. ഇതിനായി നഗരസഭക്ക്​ ഈ വർഷം എട്ടുലക്ഷം രൂപ ചെലവഴിക്കേണ്ടി വന്നു. പാളയത്തിൻമുകൾ നിവാസികളുടെ ദുരിതമറിഞ്ഞ് സി. ദിവാകരൻ എം.എൽ.എ ഇടപെട്ട് പാളയത്തിൻമുകളിലേക്ക്​ വാട്ടർ അതോറിറ്റിയുടെ പുതിയ പൈപ്പ് ലൈനും പമ്പ് ഹൗസും സ്ഥാപിക്കുന്നതിനായി രണ്ടുകോടി അടങ്കൽ തുക വരുന്ന പദ്ധതി തയാറാക്കിയെങ്കിലും ഫണ്ട് ലഭ്യമാകാത്തതിനെ തുടർന്ന് അത് നടപ്പാക്കാനായില്ല. കുഴൽകിണർ ഫലപ്രദമാകില്ലെന്നും ഉയർന്നപ്രദേശമായതിനാൽ റിഗ് എത്തിക്കാൻ കഴിയില്ലെന്നും ഗ്രൗണ്ട് വാട്ടർ ഡിപ്പാർട്മൻെറ്​ അറിയിച്ചു. തുടർന്ന് ഏത് വിധേനയും പാളയത്തിൻമുകളിൽ കുടിവെള്ളമെത്തിക്കുകയെന്ന നഗരസഭയുടെ ഇടപെടലി​ൻെറ ഫലമായി വാർ‍ഡ് കൗൺസിലർ ആർ. മധുവും നഗരസഭ എൻജിനീയർ കൃഷ്ണകുമാറും ചേർന്ന് മലയുടെ അടിവാരമായ ഗ്രാങ്കോട്ടുകോണത്ത് ജലലഭ്യതയുള്ള കിണർ കുഴിക്കുന്നതിന് 4.5 സൻെറ്​ സ്ഥലം കണ്ടെത്തി മൂന്നുലക്ഷം രൂപ മുടക്കി വിലക്ക്​ വാങ്ങി. ഇവിടെ കിണർ നിർമിച്ച് പൈപ്പ് ലൈനിനും 15 കുതിരശക്തിയുള്ള പമ്പിനുമായി 2019-20 ൽ 14.5 ലക്ഷം രൂപ വകയിരുത്തിയാണ് ഇപ്പോഴത്തെ കുടിവെള്ളപദ്ധതി യാഥാർഥ്യമാക്കിയത്. പുതിയ കിണറ്റിൽ നിന്നും പഴയ കിണറ്റി​ൻെറ ഭാഗം വരെ പുതുതായി ജി.ഐ പൈപ്പ് ലൈൻ ഇട്ട് 2015ൽ സ്ഥാപിച്ച ടാങ്കിൽ ബന്ധിപ്പിച്ച് അവിടെ ഇപ്പോൾ നാലുമീറ്റർ വ്യാസമുള്ള കിണർ നിർമിച്ച് 10 എച്ച്.പി, 15 എച്ച്​.പി ശക്തിയുള്ള പമ്പുകൾ സ്ഥാപിച്ചാണ് വെള്ളമെത്തിക്കുന്നതെന്ന് എൻജിനീയർ കൃഷ്ണകുമാർ പറഞ്ഞു. 53 കുടുംബങ്ങൾക്കാണ് പൈപ്പ് കണക്​ഷൻ പുതിയതായി നൽകിയിരിക്കുന്നത്. ഇതിനുള്ള അനുബന്ധ പ്രവൃത്തികൾക്കായി ഏഴ്​ ലക്ഷം രൂപയും ചെലവഴിച്ചു. പഴയ പദ്ധതിയുടെ ലൈനുകളും ടാങ്കുകളും പുതിയ പദ്ധതിയിലും ഉപയോഗിക്കുന്നുണ്ട്. ഇപ്പോഴത്തെ പദ്ധതി പൂർത്തിയാക്കിയപ്പോൾ 24.5 ലക്ഷം രൂപയാണ് ചെലവ് വന്നത്. പുതിയ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം എട്ടിന് വൈകീട്ട് നാലിന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിക്കും. അടൂർ പ്രകാശ് എം.പി, സി. ദിവാകരൻ എം.എൽ.എ, നഗരസഭ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ എന്നിവർ പങ്കെടുക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.