മുത്തശ്ശി പള്ളിക്കൂടം ഇനി ഹൈ​െടക് സ്​കൂൾ

ബാലരാമപുരം: ശതാബ്​ദി പിന്നിട്ട ബാലരാമപുരം ഗവ.​ ഹയർ സെക്കൻഡറി സ്​കൂൾ അന്താരാഷ്​ട്ര നിലവാരത്തിലേക്ക്്. ബാലരാമപുരം ഗവ.ഹയർ സെക്കൻഡറി സ്​കൂളിൻെറ പുതിയ മന്ദിരങ്ങളുടെയും അനുബന്ധ സൗകര്യങ്ങളുടെയും ഉദ്ഘാടനം ഒമ്പതിന്​ രാവിലെ 11ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ വഴി നിർവഹിക്കും. വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് അധ്യക്ഷത വഹിക്കും. രണ്ട് ബ്ലോക്കുകളിലായി 27 ഹൈടെക് ക്ലാസ്​ മുറികൾ ഉൾപ്പെടെയാണ് നിർമാണം. മൂന്ന് നിലകളിലായി ടോയ്​ലറ്റ് ബ്ലോക്കും നിർമിച്ചിട്ടുണ്ട്. 1000 പേർക്ക് ഒരേ സമയം ഇരിക്കാവുന്ന ഓപൺ എയർ ഓഡിറ്റോറിയവും ഒരുക്കിയിട്ടുണ്ട്. അണ്ടർ ഗ്രൗണ്ട് വാട്ടർ ടാങ്കും നിർമിച്ചിട്ടുണ്ട്. സർക്കാർ ഫണ്ടിൽനിന്ന് അഞ്ചുകോടി രൂപയും എം. വിൻസൻറ്​ എം.എൽ.എയുടെ ഫണ്ടിൽനിന്ന് ഒരു കോടി രൂപയും ചെലവഴിച്ചാണ് നിർമാണം പൂർത്തിയാക്കിയത്. IMG_20200905_152704727 ചിത്രം ബാലരാമപുരം ഗവ.​ ഹയർ സെക്കൻഡറി സ്​കൂൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.