ഹരിതാലയം പദ്ധതി നെൽകൃഷിയുടെ വിളവെടുപ്പ് എട്ടിന്​

തിരുവനന്തപുരം: കേരള സർവകലാശാലയുടെ ഹരിതാലയം പദ്ധയിയിലുൾപ്പെട്ട നെൽകൃഷിയുടെ വിളവെടുപ്പ് എട്ടിന് രാവിലെ 8.30ന്​ മന്ത്രി അഡ്വ. വി.എസ്​. സുനിൽകുമാർ നിർവഹിക്കും. കഴിഞ്ഞ ലോക പരിസ്ഥിതിദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഹരിതാലയം പദ്ധതിയുടെ ഉദ്​ഘാടനം നിർവഹിച്ചത്. പദ്ധതിയിലുൾപ്പെട്ട 15 ഏക്കറിൽ വിതച്ച നെല്ലാണ് ഇപ്പോൾ കൊയ്ത്തിന് പാകമായിട്ടുള്ളത്. നെൽകൃഷിക്ക്​ പുറമെ പച്ചക്കറികൃഷി, മത്സ്യകൃഷി, ഫലവൃക്ഷ ഉദ്യാനം, അന്തമാൻ -നികോബാർ ഉദ്യാനം, 1000 തെങ്ങിൻതൈ നടീൽ പദ്ധതി തുടങ്ങി വിവിധയിനം കാർഷിക പദ്ധതികളാണ് സർവകലാശാല നടപ്പാക്കിവരുന്നത്. കൊയ്ത്തിനോടനുബന്ധിച്ച് കാമ്പസിലെ വിദ്യാർഥികൾ അവതരിപ്പിക്കുന്ന കൊയ്ത്തുപാട്ട് ഉണ്ടായിരിക്കുന്നതായിരിക്കും. കൊയ്തെടുക്കുന്ന മണിരത്ന ഇനത്തിൽപെട്ട നെല്ല് മുഴുവൻ കാർഷിക സർവകലാശാല ഏറ്റുവാങ്ങി വിത്തിനായി സംഭരിക്കുകയാണ് ചെയ്യുന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും ഉദ്ഘാടനചടങ്ങ് നടത്തുന്നതെന്ന് സർവകലാശാല വാർത്താക്കുറിപ്പിൽ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.