തീരത്ത്​ മൈക്രോ കണ്ടെയ്​ൻമെൻറ്​ സോണുകൾ കലക്​ടർ നിർദേശം തേടി

തീരത്ത്​ മൈക്രോ കണ്ടെയ്​ൻമൻെറ്​ സോണുകൾ കലക്​ടർ നിർദേശം തേടി തിരുവനന്തപുരം: ജില്ലയിലെ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി ജില്ല കലക്ടറുടെ നേതൃത്വത്തില്‍ കലക്ടറേറ്റില്‍ ദുരന്തനിവാരണ അതോറിറ്റി യോഗം ചേര്‍ന്നു. തീരദേശമേഖലകളിലെ കണ്ടെയ്​ന്‍മൻെറ്​ സോണുകള്‍ മൈക്രോ കണ്ടെയ്​ന്‍മൻെറ്​ സോണ്‍ ആയി മാറ്റുന്നതിനുള്ള വിശദമായ നിർദേശങ്ങള്‍ നല്‍കാന്‍ ആരോഗ്യവകുപ്പ്, പൊലീസ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവരോട് നിർദേശിച്ചു. ഈ ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ മൈക്രോ കണ്ടെയ്​ന്‍മൻെറ്​ സോണ്‍ ആയി ഈ സ്ഥലങ്ങള്‍ മാറ്റും. സെപ്റ്റംബര്‍ 21 വരെ വിവാഹചടങ്ങുകള്‍ക്ക് 50 പേരെയും മരണാനന്തര ചടങ്ങുകള്‍ക്ക് 20 പേരെയുമാണ് അനുവദിച്ചിട്ടുള്ളതെന്ന് കലക്ടര്‍ അറിയിച്ചു. ഡെപ്യൂട്ടി പൊലീസ് കമീഷണര്‍ ഡോ. ദിവ്യ വി. ഗോപിനാഥ്, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ അനു എസ് നായര്‍, ഡി.എം.ഒ ഡോ. ഷിനു കെ.എസ്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ത്രേസ്യമ്മ ആൻറണി, ഡിവൈ.എസ്.പി ഷാഹിര്‍ എസ്.എം, ഡി.എഫ്.ഒ എം.എസ്. സുവി, വിവിധവകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.