അനുവി​െൻറ കുടുംബത്തിന് സര്‍ക്കാര്‍ സാമ്പത്തികസഹായം നല്‍കണമെന്ന്​

അനുവി​ൻെറ കുടുംബത്തിന് സര്‍ക്കാര്‍ സാമ്പത്തികസഹായം നല്‍കണമെന്ന്​ വെള്ളറട: അനുവി​ൻെറ കുടുംബത്തിന് സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കണമെന്ന് ഡി.സി.സി സെക്രട്ടറി വിന്‍സ​ൻറ്​ ഡി പോള്‍ ആവശ്യപ്പെട്ടു. പാർട്ടി പ്രവര്‍ത്തകരുടെ കുടുംബങ്ങള്‍ ഏ​െറ്റടുക്കുന്ന സര്‍ക്കാര്‍ പട്ടിണിയിലായ അനുവി​ൻെറ കുടുംബത്തെയും അടിയന്തരമായി ഏ​െറ്റടുക്കണം. അനുവി​ൻെറ സഹോദരന് സര്‍ക്കാര്‍ ജോലി നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോൺഗ്രസ്​ പാറശ്ശാല നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന അനിശ്ചിതകാല സത്യഗ്രഹസമരത്തി​ൻെറ അഞ്ചാംദിവസമായ ശനിയാഴ്​ച അനുവി​ൻെറ കുടുംബത്തെ സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നു അ​ദ്ദേഹം. ബ്രഹ്​മിന്‍ ചന്ദ്രന്‍, ശ്യം, ആര്‍. വല്‍സലന്‍, എ.ടി. ജോര്‍ജ്, ഷിബു, തത്തലംരാജു, രാജരാജ സിങ്​, മഞ്ചവിളാകം ജയകുമാര്‍, ശ്യാംപ്രകാശ്, സതീഷ് കോട്ട്‌കോണം, അനൂബ്, പാറശ്ശാല ലിജിത്ത്, അനി എന്നീ നേതാക്കള്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.