​നെയ്യാറ്റിൻകര പൊലീസ്​ സ്​റ്റേഷനിൽ ഒരാഴ്ചക്കിടെ ഒമ്പതുപേർക്ക് കോവിഡ്

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര പൊലീസ്​ സ്​റ്റേഷനിൽ മൂന്നാഴ്ചക്കിടെ ഒമ്പതുപേർക്ക് കൊവിഡ്. പൊലീസ്​ സ്​റ്റേഷ​ൻെറ പ്രവർത്തനം ആശങ്കയിലാണ്​. 48 പേരുള്ള സ്​റ്റേഷനിൽ ദിനംപ്രതി ഓരോദിവസവും കോവിഡ് രോഗികളുടെ എണ്ണം കൂടുന്നതും ആശങ്ക വർധിപ്പിക്കുന്നു. ഒമ്പത് പേർക്ക് പോസിറ്റീവായതിനെ തുടർന്ന് അടുത്ത സമ്പർക്കപട്ടികയിലുള്ളവരെ ക്വാറൻറീനിലും പ്രവേശിപ്പിച്ചു. കോവിഡ് സ്​ഥിരീകരിച്ചതിനെ തുടർന്ന് പലഘട്ടങ്ങളിലും അണുമുക്​തമാക്കിയാണ്​ സ്​റ്റേഷ​ൻെറ തുടർപ്രവർത്തനം നടക്കുന്നത്. നെയ്യാറ്റിൻകര താലൂക്കിൽ ദിനംപ്രതി രോഗികളുടെ എണ്ണവും വർധിച്ച് വരുന്നത് ഏറെ ആശങ്കക്കിടയാക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.