അധ്യാപക ദിനാഘോഷവും ഉപഹാര സമർപ്പണവും

ഉള്ളൂർ: സംസ്ഥാന മദ്യവർജന സമിതിയുടെ നേതൃത്വത്തിൽ ഉള്ളൂർ ഗവ.​ യു.പി സ്കൂളിൽ നടന്ന പി. മുഹമ്മദ് ഷാഫി നിർവഹിച്ചു. യോഗത്തിൽ ഹെഡ്മിസ്ട്രസ് അജിത അധ്യക്ഷത വഹിച്ചു. സ്കൂൾ സീനിയർ അസി.​ റസൽ സബർമതി സ്വാഗതവും സ്​റ്റാഫ് സെക്രട്ടറി പ്രിയ ജോൺ നന്ദിയും രേഖപ്പെടുത്തി. മുഖ്യാതിഥിയായി മദ്യവർജനസമിതി സംസ്ഥാന പ്രസിഡൻറ്​ എം. റസീഫ് പങ്കെടുത്തു. കുന്നത്തൂർ ജെ. പ്രകാശ്, എം.എസ്. കബീർ എന്നിവർ തങ്ങളുടെ കവിതകൾ അവതരിപ്പിച്ചു. തുടർന്ന് ഇരുപതോളം അധ്യാപകരെയും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വ്യക്തികളെയും ആദരിച്ചു. എസ്.എസ്.എൽ.സി 92 ഗ്രൂപ്പിന് വേണ്ടി സതീഷ് സ്പോൺസർ ചെയ്ത കസേര മംഗലാപുരത്തെ അഭയതീരം വൃദ്ധസദനത്തിന്​ നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.