കടയുടമക്കുനേരെ ഭീഷണി: വ്യാപാരികൾ പ്രതിഷേധിച്ചു

തിരുവനന്തപുരം: ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോർഡിൽ രജിസ്​റ്റർ ചെയ്തതിൻെറ പേരിൽ കടയുടമക്കുനേരെ ഭീഷണി. ചെട്ടിക്കുളങ്ങര ജങ്​ഷന് സമീപം കൃഷികേന്ദ്ര എന്ന സ്​ഥാപനത്തിൻെറ ഉടമയായ വനിതക്കെതിരെ കഴിഞ്ഞദിവസം ചെട്ടിക്കുളങ്ങര യൂനിറ്റ് കൺവീനറുടെ സുരേഷി​ൻെറ നേതൃത്വത്തിലായിരുന്നു ഭീഷണി. സ്​ഥാപനം പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന്​ ഭീഷണിപ്പെടുത്തുകയും കടയിൽ വ വരുന്നവരെ തടയുകയും ചെയ്തു. സി.സി.ടി.വി ദൃശ്യങ്ങൾ സഹിതം കടയുടമ വഞ്ചിയൂർ സ്​റ്റേഷനിൽ പരാതി നൽകി. ഉടമക്കും ജീവനക്കാർക്കും മതിയായ സംരക്ഷണം നൽകണമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി പുത്തൻചന്ത യൂനിറ്റ് പ്രസിഡൻറും ജില്ല സെക്രട്ടറിയുമായ വാഹിനി സുധീർ ആവശ്യപ്പെട്ടു. യൂനിറ്റ് അടിയന്തര യോഗം കൂടി പ്രതിഷേധം രേഖപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.