മിനി നഗർ സ്‌കൂളിലെ പ്രവേശന കവാടവും രജതജൂബിലി മന്ദിരവും തുറന്നു

കാട്ടാക്കട: പൂവച്ചൽ പഞ്ചായത്തിലെ മിനി നഗർ എൽ.പി സ്‌കൂളിൽ പ്രവേശനകവാടവും രജതജൂബിലി മന്ദിരവും തുറന്നു. 30 ലക്ഷം രൂപ ചെലവിട്ട് മൂന്നുനിലകളിലായി പണിയുന്ന കെട്ടിടത്തി​ൻെറ രണ്ട്​ സ്മാർട്ട്​ ക്ലാസ് മുറികളുള്ള ഒന്നാം നിലയാണ് തുറന്നത്. അഞ്ചു ലക്ഷം രൂപ ചെലവിട്ട് റോക്കറ്റ് വിക്ഷേപണ മാതൃകയിലുള്ള പ്രവേശനകവാടം തൊഴിലുറപ്പ് പദ്ധതിയിലാണ് പൂർത്തിയാക്കിയത്. നാലാം ക്ലാസ് വരെ 196 വിദ്യാർഥികൾ പഠിക്കുന്ന സ്‌കൂളിൽ അഞ്ചാം ക്ലാസ് പ്രവേശനത്തിനുള്ള അനുമതി ലഭിച്ചു. വിദ്യാർഥി സൗഹൃദ സ്കൂളായി മാറ്റുന്ന നടപടികളാണ് പുരോഗമിക്കുന്നത്. പഞ്ചായത്ത് പ്രസിഡൻറ്​ കെ. രാമചന്ദ്രൻ പ്രവേശനകവാടത്തി​ൻെറയും കെട്ടിടത്തി​ൻെറയും ഉദ്‌ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡൻറ്​ സി.ജെ. പ്രേമലത സ്‌കൂൾ സ്മരണിക 'ഒരുവട്ടം കൂടി'യുടെ പ്രകാശനവും നിർവഹിച്ചു. പി.ടി.എ പ്രസിഡൻറ്​ ആർ. രാഘവലാൽ അധ്യക്ഷതവഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ പി. മണികണ്ഠൻ, പ്രഥമാധ്യാപിക സീനത്ത് ബീവി, അധ്യാപകൻ ബിനീഷ് എന്നിവർ സംസാരിച്ചു. അനുവി​ൻെറ കുടുംബത്തിന് നഷ്​ടപരിഹാരം നൽകുക കാട്ടാക്കട: സർക്കാർ നിയമനം കിട്ടാത്തതിൽ മനംനൊന്ത് ജീവത്യാഗം ചെയ്ത വെള്ളറട സ്വദേശി അനുവി​ൻെറ കുടുംബത്തിന് നഷ്​ടപരിഹാരം നൽകുക, കുടുംബത്തിൽ ഒരാൾക്ക് ജോലി നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ബി.ജെ.പി കള്ളിക്കാട് പഞ്ചായത്ത് കമ്മിറ്റി ഏകദിന സത്യഗ്രഹം നടത്തി. പാറശ്ശാല നിയോജകമണ്ഡലം ജനറൽ സെക്രട്ടറി മഞ്ചവിളാകം പ്രദീപ് ഉദ്‌ഘാടനം ചെയ്തു. സമാപനസമ്മേളനം മണ്ഡലം പ്രസിഡൻറ്​ ഇഞ്ചിവിള അനിൽ ഉദ്‌ഘാടനം ചെയ്തു. കള്ളിക്കാട് പഞ്ചായത്ത് പ്രസിഡൻറ്​ പന്ത ശ്രീകുമാർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.