നിയന്ത്രണംവിട്ട റോഡ് റോളർ വീട്ടിലേക്ക് ഇടിച്ചുകയറി

കഴക്കൂട്ടം: ചെമ്പഴന്തി അണിയൂരിൽ നിയന്ത്രണംവിട്ട റോഡ്റോളർ വീടി​ൻെറ ചുമരിൽ ഇടിച്ചുകയറി. ശേഷം തൊട്ടടുത്ത തയ്യൽക്കടയിലേക്കും ഇടിച്ചുകയറി. തയ്യൽ കടയുടമ തങ്കമണിക്ക്​ (53) പരിക്കേറ്റു. തലക്ക് പരിക്കേറ്റ അണിയൂർ സ്വദേശി തങ്കമണിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെഞ്ഞാറമൂട് സ്വദേശിയുടെ റോളറാണ് നിയന്ത്രണംവിട്ട് ഇടിച്ചുകയറിയത്. ചെമ്പഴന്തിയിൽ ജോലി കഴിഞ്ഞ് വെഞ്ഞാറമൂട്ടിലേക്ക് പോകവെയാണ് നിയന്ത്രണംവിട്ട് ഇടതുവശത്തുള്ള ബിജുവി​ൻെറ വീട്ടിലേക്ക് ഇടിച്ചുകയറിയത്. റോളർ ഉടമസ്ഥനെതിരെ കഴക്കൂട്ടം പൊലീസ് കേസെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.