മനോവൈകല്യമുള്ള പെൺകുട്ടിയെ പീഡിപ്പിച്ച പ്രതി പിടിയിൽ

കല്ലമ്പലം: മനോവൈകല്യമുള്ള പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കുകയും കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത പ്രതിയെ കല്ലമ്പലം പൊലീസ് അറസ്​റ്റ്​ ചെയ്തു. കരവാരം തലവിളമുക്ക്​ കൊക്കോട്ടുകുന്ന് ഷിബിന മൻസിലിൽ നിസാർ (41) ആണ് അറസ്​റ്റിലായത്. കുട്ടി ദേഹാസ്വാസ്ഥ്യം കാട്ടിയതിനെത്തുടർന്ന് ആശുപത്രിയിലെത്തിച്ച് ഡോക്ടറുടെ പരിശോധനയിലാണ് പെൺകുട്ടി ഗർഭിണിയാണെന്നറിയുന്നത്. രക്ഷാകർത്താക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കല്ലമ്പലം എസ്.ഐ ഗംഗാപ്രസാദി​ൻെറ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ്​ പ്രതിയെ അറസ്​റ്റ്​ ചെയ്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.