റോഡ് നിർമാണത്തിൽ അപാകതയെന്ന്​ കോൺ​ഗ്രസ്​

​കാഞ്ഞിരംവിള-പാവല്ലപ്പള്ളി റോഡ് തകർന്ന നിലയിൽ കല്ലമ്പലം: കരവാരം പഞ്ചായത്തിലെ പുതുശ്ശേരിമുക്ക് രണ്ടാം വാർഡിൽ അടുത്തിടെ പൂർത്തീകരിച്ച ഇടവൂർകോണം-കാഞ്ഞിരംവിള - പാവല്ലപള്ളി റോഡ് നിർമാണത്തിൽ അപാകതയുണ്ടെന്ന് കോൺഗ്രസ്. റോഡിൽ മെറ്റൽ ഇളകി ഗതാഗതം താറുമാറായി. കാഞ്ഞിരംവിള ഭാഗത്ത്‌ കഴിഞ്ഞദിവസം പെയ്ത മഴയിൽ റോഡിനുമുകളിലൂടെ വെള്ളം ഒഴുകി സമീപപ്രദേശങ്ങളിലെ കൃഷി നശിച്ചു. ഇതിനെതിരെ പ്രതിഷേധം ശക്തമാണ്. നിർമാണം നടക്കുന്ന ഘട്ടത്തിൽ ഭിത്തികളുടെ ഉയരക്കുറവ് ചൂണ്ടിക്കാണ്ടി വാർഡ് കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ നാട്ടുകാർ നിവേദനം നൽകിയിരുന്നു. കൂടാതെ കരവാരം ഗ്രാമപഞ്ചായത്ത്‌ പ്രസിഡൻറായ വാർഡ് അംഗത്തി​ൻെറയും കരാറുകാരുടെയും ശ്രദ്ധയിൽപെടുത്തി​െയങ്കിലും ആവശ്യം അംഗീകരിക്കാൻ തയാറായില്ല. പ്രശ്നം പരിഹരിക്കുന്നതിന് അടിയന്തമായി ഇടപെടണമെന്നും സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും കോൺഗ്രസ്‌ രണ്ടാം വാർഡ് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. റോഡ് നിർമാണത്തിന് പഞ്ചായത്ത് ഫണ്ടിൽനിന്ന്​ 12,38,000 അനുവദിച്ചിട്ടുണ്ടെന്ന് കരവാരം പഞ്ചായത്ത് പ്രസിഡൻറ്​ ദീപ പറഞ്ഞു. ഉടൻ പണികൾ ആരംഭിക്കുമെന്ന് പ്രസിഡൻറ്​ അറിയിച്ചു. pradishedam kallambalam ചിത്രം. കാഞ്ഞിരംവിള-പാവല്ല പള്ളിറോഡ് തകർന്ന നിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.