സെക്ര​േട്ടറിയറ്റ്​ തീപിടിത്തം: അന്വേഷണ റിപ്പോർട്ടുകൾ വൈകും

തിരുവനന്തപുരം: സെക്രട്ടേറിയറ്റ് തീപിടിത്തത്തി​ൻെറ അന്വേഷണ റിപ്പോര്‍ട്ടുകള്‍ വൈകും. ഒരാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കാനായിരുന്നു സര്‍ക്കാര്‍ നിര്‍ദേശമെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ അന്തിമ റിപ്പോര്‍ട്ട് വൈകുകയാണ്. ​േഫാറൻക് റിപ്പോര്‍ട്ട് കിട്ടാത്തതാണ് റിപ്പോർട്ടുകൾ വൈകാനുള്ളലിന്​ കാരണമെന്നാണ് വിശദീകരണം. അതിനിടെ അന്വേഷണസംഘത്തെ സഹായിക്കാൻ 13 ജീവനക്കാരെ കൂടി ഉൾപ്പെടുത്തി സംഘം വിപുലീകരിച്ചതും പുതിയവിവാദത്തിന്​ കാരണമായി​. ഭരണപക്ഷാ അനുകൂല സംഘടനാംഗങ്ങളാണ്​ ഇവരെന്നും ഇത്​ അന്വേഷണം അട്ടിമറിക്കാനാണെന്നുമാണ്​ ആരോപണം. നേരത്തെ നാല്​ ജീവനക്കാരെ നിയോഗിച്ചതും ആരോപണത്തിന്​ കാരണമായിരുന്നു. കഴിഞ്ഞ ആഗസ്​റ്റ്​ 25ന് വൈകീട്ടായിരുന്നു പൊതുഭരണ വകുപ്പിലെ പ്രോട്ടോകോള്‍ വിഭാഗത്തില്‍ തീപിടിത്തമുണ്ടായത്. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട ഫയലുകള്‍ നശിപ്പിക്കാനുള്ള ആസൂത്രിത തീപിടിത്തമെന്ന് രാഷ്​ട്രീയ ആരോപണം ഉയര്‍ന്നു. ഇതിനുപിന്നാലെയാണ് സര്‍ക്കാര്‍ രണ്ട് സംഘങ്ങളെ സംഭവം അന്വേഷിക്കാന്‍ ചുമതലപ്പെടുത്തിയത്. എ.ഡി.ജി.പി മനോജ് എബ്രഹാമി​ൻെറ നേതൃത്വത്തില്‍ പൊലീസും, ഡോ. എ. കൗശിഗ​ൻെറ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘവുമാണ് അന്വേഷണം നടത്തുന്നത്. ഇൗ സംഘങ്ങളെ സഹായിക്കാനാണ്​ സർക്കാർ ജീവനക്കാരുൾപ്പെട്ട സംഘത്തെ നിയോഗിച്ചിട്ടുള്ളത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.