വിവരങ്ങൾ ചോർത്തിനൽകൽ: മുല്ലപ്പള്ളിയുടേത്​ കലാപാഹ്വാനം ^മുഖ്യമന്ത്രി

വിവരങ്ങൾ ചോർത്തിനൽകൽ: മുല്ലപ്പള്ളിയുടേത്​ കലാപാഹ്വാനം -മുഖ്യമന്ത്രി തി​രു​വ​ന​ന്ത​പു​രം: ഉ​ദ്യോ​ഗ​സ്ഥ​ർ സ​ർ​ക്കാ​ർ​വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തി​ന​ൽ​ക​ണ​മെ​ന്ന കെ.​പി.​സി.​സി പ്ര​സി​ഡ​ൻ​റ്​ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻെറ നി​ർ​ദേ​ശം വ​ലി​യ​തോ​തി​ലു​ള്ള ക​ലാ​പാ​ഹ്വാ​ന​മാ​ണെ​ന്ന്​ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ഉ​ദ്യോ​ഗ​സ്ഥ​ൻ സ​ർ​ക്കാ​റി​നെ വ​ഞ്ചി​ക്ക​ണ​മെ​ന്നും വി​ശ്വാ​സ​വ​ഞ്ച​ന കാ​ട്ട​ണ​മെ​ന്നു​മാ​ണ്​ അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ജ​നാ​ധി​പ​ത്യ​രം​ഗ​ത്ത്​ ഉ​ത്ത​ര​വാ​ദ​െ​പ്പ​ട്ട സ്ഥാ​ന​ങ്ങ​ൾ വ​ഹി​ച്ച ഒ​രാ​ളി​ൽ​നി​ന്ന്​ ഇ​ത്ത​ര​മൊ​രു ആ​ഹ്വാ​നം ഉ​ണ്ടാ​കാ​ൻ പാ​ടി​ല്ലാ​ത്ത​തും ദൗ​ർ​ഭാ​ഗ്യ​ക​ര​വു​മാ​ണ്​. സ​ർ​ക്കാ​ർ ര​ഹ​സ്യ​ങ്ങ​ൾ സൂ​ക്ഷി​ക്കു​ക എ​ന്ന​ത്​ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ൻെറ ഉ​ത്ത​ര​വാ​ദി​ത്ത​വും ചു​മ​ത​ല​യു​മാ​ണ്. അ​തൊ​ന്നും പാ​ലി​ക്കേ​ണ്ട​തി​ല്ല, വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തി​ന​ൽ​കൂ​വെ​ന്നാ​ണ്​ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. സ്വാ​ഭാ​വി​ക​മാ​യും ജ​നാ​ധി​പ​ത്യ​പ്ര​ക്രി​യ​യി​ൽ ഗു​രു​ത​ര​മാ​യ പ്ര​ശ്​​ന​മാ​ണി​തെ​ന്നും വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പ്ര​തി​ക​രി​ച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.