വാഴ്​സിറ്റി വാർത്തകൾ

പരീക്ഷകേന്ദ്രങ്ങളിൽ മാറ്റം തിരുവനന്തപുരം: സെപ്റ്റംബർ എട്ടുമുതൽ പുനരാരംഭിക്കുന്ന കേരള സർവകലാശാല നാലാം സെമസ്​റ്റർ സി.ബി.സി.എസ്​/സി.ആർ ബി.എ/ബി.എസ്​സി/ബി.കോം പരീക്ഷയുടെ ചില കേന്ദ്രങ്ങൾ കോവിഡ്-ഫസ്​റ്റ്​ ലൈൻ ട്രീറ്റ്മൻെറ്​ സൻെററുകൾ ആയതിനാൽ ഈ കേന്ദ്രങ്ങളിൽ നടത്താനുള്ള പരീക്ഷകൾ താഴെപ്പറയും പ്രകാരമുള്ള കേന്ദ്രങ്ങളിൽവെച്ച് അന്നേദിവസം നടത്തും. ഗവ. ആർട്സ്​ ആൻഡ്​​ സയൻസ്​ കോളജ് കുളത്തൂർ, നെയ്യാറ്റിൻകര കോളജ് പരീക്ഷകേന്ദ്രമായി ലഭിച്ച വിദ്യാർഥികൾ ഗവ.ടെക്നിക്കൽ സ്​കൂൾ കുളത്തൂരും ഡോ.പൽപു കോളജ് ഓഫ് ആർട്സ്​ ആൻഡ്​​ സയൻസ്​, പാങ്ങോട്, പുതുശ്ശേരി പരീക്ഷകേന്ദ്രമായി ലഭിച്ച വിദ്യാർഥികൾ ജി.എച്ച്.എസ്​.എസ്​, ഭരതന്നൂരും ക്രിസ്​റ്റ്യൻ കോളജ് ചെങ്ങന്നൂർ പരീക്ഷകേന്ദ്രമായി ലഭിച്ച വിദ്യാർഥികൾ കോളജ് ഓഫ് എൻജിനീയറിങ്​, ചെങ്ങന്നൂരും എസ്​.എൻ.ജി.എം ആർട്സ്​ ആൻഡ്​​ സയൻസ്​ കോളജ്, തുറവൂർ പരീക്ഷകേന്ദ്രമായി ലഭിച്ച വിദ്യാർഥികൾ സൻെറ്​ മൈക്കിൾസ്​ കോളജ്, ചേർത്തലയിലും എം.എം.എസ്​ ഗവ.ആർട്സ്​ ആൻഡ്​ സയൻസ്​ കോളജ്, മലയിൻകീഴ് പരീക്ഷകേന്ദ്രമായി ലഭിച്ച വിദ്യാർഥികൾ ഗവ. ഗേൾസ്​ ഹയർ സെക്കൻഡറി സ്​കൂൾ, മലയിൻകീഴും പരീക്ഷ എഴുതണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.